16 ഓഗസ്റ്റ് 2012

പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രൊജക്ടുകള്‍ക്ക് ആംബുലന്‍സുകള്‍ വിതരണം ചെയ്തു.


               തിരുവമ്പാടി നിയോജകമണ്ഡലത്തിലെ അഞ്ച് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രൊജക്ടുകള്‍ക്ക് സി.മോയിന്‍ കുട്ടി എം.എല്‍.എ. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ആംബുലന്‍സുകള്‍ വിതരണം ചെയ്തു. കോടഞ്ചേരി, മുക്കം,കാരശ്ശേരി, കൊടിയത്തൂര്‍  എന്നീ പഞ്ചായത്തുകള്‍ക്കും തിരുവമ്പാടി റോട്ടറി ക്ലബ്ബ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രൊജക്ടിനും അനുവദിച്ച ആംബുലന്‍സുകളാണ് ആഗസ്റ്റ് 15ം തീയതി ബുധനാഴ്ച രാവിലെ തിരുവമ്പാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത്  വെച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വിതരണം ചെയ്തത്. 


                 ആംബുലന്‍സുളുടെ വിതരണോദ്ഘാടനം സി.മോയിന്‍ കുട്ടി എം.എല്‍.എ. നിര്‍വഹിച്ചു.  തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ ജോര്‍ജ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക് ചെയര്‍മാന്‍ ആന്‍ഡ് പ്രൊജക്ട് കോഡിനേറ്ററുമായ തോമസ് വലിയപറമ്പന്‍ സ്വാഗതം  ആശംസിച്ചു. മറ്റു ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് - ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ ജനപ്രതിനിധികള്‍, റോട്ടറി  ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കുകയുണ്ടായി. തിരുവമ്പാടി റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. എന്‍.എസ്. സന്തോഷ് നന്ദി പറയുകയും ചെയ്തു.


              മലയോര മേഖലയിലെ ജീവകാരുണ്യ പ്രവര്‍ ത്തനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ ആംബുലന്‍സുകള്‍ മേഖലയിലെ  പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രൊജക്ടുകള്‍ക്ക് മുതല്‍ക്കൂട്ടാകും. ഒരു എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ആദ്യമായാണ് അഞ്ച് ആംബുലന്‍സുകള്‍ ഒന്നിച്ച് അനുവദിക്കുന്നത്.


 ബിജു വള്ളിയാംപൊയ്കയില്‍
                 എഡിറ്റര്‍