ദുരന്തം നാശം വിതച്ച മലയോര മേഖലയില്‍ ഈ പ്രാവശ്യത്തെ ഓണഘോഷത്തിന് മാറ്റുകുറഞ്ഞു. ദുരന്ത ബാധിതരോട് അനുഭാവം പ്രകടിപ്പിച്ച് സര്‍ക്കാര്‍, സംഘടനകള്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചതാണ് ഇതിന് കാരണം. വിവിധ സംഘടനകളുടെ ഓണാഘോഷപരിപാടികള്‍, ഓണച്ചന്തകള്‍, തിരുവമ്പാടി
പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്താനിരുന്ന മലയോര മഹോത്സവം എന്നിവയാണ്
നിര്‍ത്തലാക്കിയത്. സ്കൂളുകളില്‍ ഓണാഘോഷങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. കൂടാതെ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി പ്രദേശത്ത് ശക്തമായ മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളികള്‍ തിരുവോണം ആഘോഷിക്കാനായി ഒരുങ്ങുമ്പോള്‍ ദുരന്ത മേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ ഭീതിയുടെ നിഴലിലാണ് ഓണം ആഘോഷിക്കുന്നത്. എങ്കിലും ഉത്രാടദിനമായ ഇന്ന് മലയോര മേഖലയിലെ പ്രധാന പട്ടണങ്ങളായ തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, മുക്കം എന്നിവിടങ്ങളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. തുണിക്കടകളിലും, പലചരക്ക്, പച്ചക്കറിക്കടകളിലും ഇന്ന് നല്ല തിരക്കായിരുന്നു.
ആനക്കാംപൊയില്‍ പാരീഷ് ഹാളിലുള്ള ദുരിതാശ്വാസ ക്യാമ്പില്‍ തിരുവോണ ദിനത്തില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്. ഓണാഘോഷങ്ങള്‍ക്ക് സി.മോയിന്‍കുട്ടി എം.എല്‍.എ. അടക്കമുള്ള വിശിഷ്ടാഥിതികള്‍ പങ്കെടുക്കുന്നുണ്ട്. ക്യാമ്പ് ഏറ്റെടുത്തു നടത്തുന്ന താമരശ്ശേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സംഘടനയായ സി.ഒ.ഡി. ക്യാമ്പിലുള്ളവര്‍ക്ക് തിരുവോണ ദിനത്തില്‍ ഓണസദ്യ വിളമ്പും.