08 ഓഗസ്റ്റ് 2012

വിങ്ങുന്ന മനസ്സുമായി തന്റെ പ്രിയപ്പെട്ടവര്‍ക്ക് ബിജു യാത്രാമൊഴി നല്കി


                 ചെറുശ്ശേരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍  കുടുംബ മൊന്നാകെ നഷ്ടപ്പെട്ട തുണ്ടത്തില്‍ ബിജു വിങ്ങുന്ന മനസ്സുമായി തന്റെ പ്രിയപ്പെട്ടവര്‍ക്ക് യാത്രാമൊഴി നല്കി. ബിജുവിന്റെ മറ്റു സഹോദരങ്ങളും ബന്ധുമിത്രാദികളും തങ്ങളുടെ പ്രിയപ്പെട്ടവര്‍ എന്നെന്നേക്കുമായി വിട്ടു പിരിഞ്ഞതിന്റെ ദുഖത്താല്‍ തളര്‍ന്നപ്പോള്‍.   തന്റെ ഇളയ കുഞ്ഞിന്റെ ശവശരീരമടങ്ങുന്ന പെട്ടി കൈകളിലേന്തി ഹ്യദയം നുറുങ്ങുന്ന വേദനയോടെയാണ് ബിജു സെമിത്തേരിയിലേക്ക് നീങ്ങിയത്. ഇതു കണ്ടു നിന്ന ബന്ധുമിത്രാദികളടക്കമുള്ള ആളുകള്‍ വേദനയോടെ കരയുന്ന കാഴ്ച കാണാമായിരുന്നു. വികാരഭരിതമായ രംഗങ്ങളാണ് ദേവാലയ പരിസരത്ത് കാണുവാന്‍ സാധിച്ചത്.