08 ഓഗസ്റ്റ് 2012

സംസ്ക്കാര ചടങ്ങുകളില്‍ വന്‍ ജനാവലി പങ്കെടുത്തു........


             ചെറുശ്ശേരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ അഞ്ചംഗ കുടുംബത്തിന്റെ സംസ്ക്കാര ചടങ്ങുകളില്‍ വന്‍ ജനാവലി പങ്കെടുത്തു. നാടിന്റെ നാനാഭാഗത്തു നിന്നും നൂറുകണക്കിനാളുകളാണ് പൊതുദര്‍ശനത്തിനു വെച്ച ആനക്കാംപൊയിലിലേക്കും സംസ്ക്കാരം നടന്ന പുല്ലൂരാംപാറ ദേവാലയത്തിലേക്കും ഒഴുകിയെത്തിയത്. മന്ത്രിമാരും എം.പി.മാരും എം.എല്‍.എ.മാരും അടക്കമുള്ള ജനപ്രതിനിധികളും ജില്ലയിലെയും അയല്‍ ജില്ലകളിലെയും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ള പ്രമുഖ വ്യക്തിത്വങ്ങളും, നിരവധി വൈദികരും, സിസ്റ്റേഴ്സും   അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. 

               പുല്ലൂരാംപാറ ദേവാലയത്തിലെ പോര്‍ട്ടിക്കോയില്‍ പൊതുദര്‍ശനത്തിനായി വെച്ചപ്പോള്‍ കുരിശും തൊട്ടി വരെ ആളുകളുടെ നീണ്ട നിര കാണാമായിരുന്നു. ഭീതിജനകവും ഇതു വരെ കാണാത്തതുമായ  പ്രക്യതിദുരന്തത്തിന് സാക്ഷ്യം വഹിച്ച പുല്ലൂരാംപാറയിലേക്ക് ജനങ്ങളുടെ ഒഴുക്കു തന്നെയായിരുന്നു സംഭവം നടന്ന ദിവസം മുതലുണ്ടായിരുന്നത്.


ചിത്രങ്ങള്‍ : അമിത് ജോസ് പഴൂര്‍