06 ഓഗസ്റ്റ് 2012

ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു..


           പുല്ലൂരാംപാറയിലുണ്ടായ  ഉരുള്‍പൊട്ടലില്‍  ആനക്കാംപൊയില്‍ ഭാഗത്തേക്ക് പോകാനാകാതെ കുടുങ്ങിയ വിദ്യാര്‍ത്ഥികളെയും മറ്റു യാത്രക്കാരെയും ബഥാനിയായിലും, ഹയര്‍ സെക്കണ്ടറി സ്കൂളിലുമായാണ് പാര്‍പ്പിച്ചിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്കായി പുല്ലൂരാംപാറ ഇടവകയുടെ നേത്യത്വത്തില്‍ വൈദികരും, സിസ്റ്റേഴ്സും, അധ്യാപകരും, നാട്ടുകാരും  അടങ്ങുന്ന സന്നദ്ധ സംഘം  വസ്ത്രങ്ങളും, ഭക്ഷ്ണവും ശേഖരിച്ചു നല്കുകയുണ്ടായി. ചെറുശ്ശേരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്നവരെ ആനക്കാംപൊയില്‍ പാരീഷ് ഹാളില്‍ മാറ്റി പാര്‍പ്പിച്ചിട്ടിട്ടുണ്ട്. കൊടക്കാടുപാറ ഭാഗങ്ങളിലുള്ളവരെ സാംസ്കാരിക നിലയത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എ.ഡി.എം. അടക്കമുള്ള റവന്യു സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.