07 ഓഗസ്റ്റ് 2012

ചെറുശ്ശേരിയിലെ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നു


        ചെറുശ്ശേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മാവിന്‍ചുവട് ഭാഗത്ത് നിരവധി വീടുകളാണ് തകര്‍ന്നത് ഈ ഭാഗത്ത് ഏകദേശം എട്ടോളം ​വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. ഈ വീടുകളില്‍ താമസിച്ചിരുന്നവര്‍  ആദ്യത്തെ ഉരുള്‍ പൊട്ടലില്‍ ഓടി രക്ഷപെട്ടതു  കൊണ്ടാണ്, ആളപായം താഴ്ഭാഗത്ത് ഉണ്ടാകാതിരുന്നത്. ആദ്യത്തെ ഉരുള്‍പൊട്ടലില്‍ വീട്ടു മുറ്റത്തു നില്ക്കുകയായിരുന്ന സ്ത്രീ ഒഴുക്കില്‍ പെട്ടിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.