13 ഓഗസ്റ്റ് 2012

കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ പുല്ലൂരാംപാറ സന്ദര്‍ശിച്ചു


            പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍ ദുരിതബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കടാശ്വാസ കമ്മീഷന്റെ സിറ്റിംഗ് പുല്ലൂരാംപാറ പാരീഷ് ഹാളില്‍ വെച്ച് ഇന്ന് രാവിലെ മുതല്‍ നടന്നു.  കമ്മീഷന്‍ അംഗങ്ങള്‍, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മെമ്പര്‍മാര്‍, ക്യഷി വകുപ്പ്, റവന്യൂ, ബാങ്ക് തുടങ്ങിയവയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥന്‍മാര്‍ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു. 


           കമ്മീഷന്‍ അംഗങ്ങള്‍ പുല്ലൂരാംപാറ-ആനക്കാംപൊയില്‍ റോഡിലെ മാവിന്‍ ചോട്ടിലെ ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളും, ആനക്കാംപൊയില്‍ പാരീഷ് ഹാളിലെ ദുരിതശ്വാസ ക്യാമ്പും സന്ദര്‍ശിക്കുകയുണ്ടായി. തുടര്‍ന്ന് കമ്മീഷന്‍ അംഗങ്ങള്‍ കണ്ണൂര്‍  ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു.