മലവെള്ളപ്പാച്ചിലില്‍ പുന്നക്കല്‍ - കൂടരഞ്ഞി റോഡിലെ മഞ്ഞപ്പൊയിലില്‍ പൊയിലങ്ങാപ്പുഴയ്ക്കു കുറുകെയുള്ള നടപ്പാലം തകര്‍ന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊയിലങ്ങാപ്പുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ അതേ ദിവസം തന്നെയാണ് ഈ പുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. പൂവാറന്തോട് പ്രദേശത്തെ വനമേഖലകളിലും മറ്റും ഉരുള്‍പൊട്ടല്‍ ഉണ്ടായതാണ് പുഴയില്‍ മലവെള്ളപ്പാച്ചിലിനു കാരണമായതെന്നാണ് നിഗമനം.
![]() |
| നടപ്പാലം തകരുന്നതിനു മിനുട്ടുകള്‍ക്കു മുന്‍പുള്ള ദ്യശ്യം |
വൈകുന്നേരം ആറുമണിയോടെയാണ് കോണ്‍ക്രീറ്റില്‍ നിര്‍മിച്ച നടപ്പാലം തകര്‍ന്നത്. പുല്ലൂരാംപാറ-പുന്നക്കല്‍-കൂടരഞ്ഞി പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മഞ്ഞപ്പൊയില്‍ പാലത്തിനു സമീപമാണ് ഈ നടപ്പാലം സ്ഥിതി ചെയ്തിരുന്നത്. മഞ്ഞപ്പൊയില്‍ പാലം വരുന്നതിനു മുന്‍പ് ഈ പ്രദേശത്തെ ആളുകളുടെ ഏക ആശ്രയമായിരുന്നു ഈ നടപ്പാലം. മഞ്ഞപ്പൊയില്‍ പാലം നിലവില്‍ വന്നതോടെ ഈ നടപ്പാലത്തിലൂടെയുള്ള സഞ്ചാരം ആളുകള്‍ ഒഴിവാക്കിയിരുന്നു.
നടപ്പാലം തകരുന്നതിനു മുന്‍പുള്ള വീഡിയോ ദ്യശ്യം

