26 ജൂലൈ 2012

പൊന്നാങ്കയം S.N.M.A.L.P. സ്കൂള്‍ S.N.D.P. യോഗം ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍ ഏറ്റെടുത്തു.

ശ്രീ വെള്ളാപ്പള്ളി നടേശനെ സ്കൂളിലേക്ക് സ്വീകരിച്ചാനയിക്കുന്നു
          മലയോര കുടിയേറ്റ മേഖലയായ പൊന്നാങ്കയത്ത് 1952ല്‍  സ്ഥാപിതമായ   S.N.M.A.L.P. സ്കൂള്‍ നിരവധി ആളുകള്‍ക്ക് അറിവ് പകര്‍ന്ന് നല്കികൊണ്ട് ചരിത്രം ഉറങ്ങുന്ന ആദ്യകാല പ്രൈമറി സ്കൂള്‍ ആണ്. 60ം വാര്‍ഷികത്തോടനുബന്ധിച്ച് ഈ സ്കൂള്‍ വികസനത്തിന്റെ പാതയിലേക്ക് എത്തുന്നതിനു വേണ്ടി നാട്ടുകാരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി പൊന്നാങ്കയം  S.N.D.P. ശാഖാ മാനേജ്മെന്റില്‍ നിന്നും S.N.D.P. യോഗം കൊല്ലം കോര്‍പറേറ്റ് മാനേജ്മെന്റിലേക്ക് സ്കൂളിന്റെ അധികാരങ്ങള്‍ കൈമാറി. 


        സ്കൂളിന്റെ പുതിയ മാനേജര്‍ S.N.D.P. യോഗം ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍ സ്കൂള്‍ സന്ദര്‍ശിച്ച് മുന്‍ മാനേജര്‍ സി.എസ്.ഗോപാലന്‍ അവറുകളില്‍ നിന്ന് സ്കൂളിന്റെ രേഖകള്‍ ഏറ്റുവാങ്ങി. സ്കൂളില്‍ നടന്ന ഗംഭീര സ്വീകരണ ചടങ്ങിലും തുടര്‍ന്ന് തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പൊതുയോഗത്തിലും ആയിരക്കണക്കിന് ആളുകള്‍ പങ്കാളിത്വം വഹിച്ചു.