28 ജൂലൈ 2012

ഡി.സി.എല്‍ തിരുവമ്പാടി മേഖലയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

     
        ഈ വര്‍ഷത്തെ ഡി.സി.എല്‍.(ദീപിക ചില്‍ഡ്രന്‍സ് ലീഗ്) തിരുവമ്പാടി മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 ലീഡര്‍
 അശ്വിന്‍ ജോര്‍ജ്ജ് (മരിയന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ആനക്കാംപൊയില്‍ , )
 ഡെപ്യൂട്ടി ലീഡര്‍
ആഗ്നസ് അഗസ്റ്റിന്‍, (എസ്.എച്ച്.യു.പി സ്‌കൂള്‍, തിരുവമ്പാടി )
 ജനറല്‍ സെക്രട്ടറിമാര്‍
 ആത്മ ബേബി (എസ്.എച്ച്.എസ്.എസ് കൂടരഞ്ഞി), വരദ രാമചന്ദ്രന്‍ (ഇന്‍ഫാന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍) 
 പ്രൊജക്ട് സെക്രട്ടറി
ആല്‍ഫി സെബാസ്റ്റ്യന്‍   (സ്റ്റെല്ലാമേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കൂടരഞ്ഞി) 
ട്രഷറര്‍
അനിറ്റ ജോസ് (ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂള്‍, വെറ്റിലപ്പാറ) 
കൗണ്‍സിലര്‍മാര്‍
ജില്‍ന ജിജി (എസ്.എച്ച്.എസ്.എസ്. കൂടരഞ്ഞി)

ജിസ്മില്‍ രാജു (എസ്.എച്ച്.എച്ച്.എസ്. എസ്, തിരുവമ്പാടി)

                ദീപിക ബാലസഖ്യം എന്ന പേരില്‍ ദിവംഗതനായ ആബേലച്ചന്‍ 1952ല്‍ തുടക്കം കുറിച്ച ബാലപ്രസ്ഥാനമാണ് ദീപിക ചില്‍ഡ്രന്‍സ് ലീഗ് (ഡി.സി.എല്‍) എന്ന പേരില്‍ അറിയപ്പെടുന്നത്. ദീപിക ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ നാനജാതി മതസ്ഥരായ വിദ്യാര്‍ത്ഥികളുടെ കലാപരിശീലനത്തിനും വ്യക്തിത്വ വികസനത്തിനുമായി ഒരു ബാലപ്രസ്ഥാനം എന്ന സ്വപ്നമാണ് ദീപിക ചില്‍ഡ്രന്‍സ് ലീഗ് (ഡി.സി.എല്‍) എന്ന സംഘടനയിലൂടെ ആബേലച്ചന്‍  സാധ്യമാക്കിയത്. ദീപിക ബാലസഖ്യത്തിന്റെ സംസ്ഥാന പ്രസിഡന്റിനു 'കൊച്ചേട്ടന്‍' എന്ന തൂലികാനാമം നല്കി ദീപികയില്‍ ബാലരംഗം പേജ് തുടങ്ങി അതില്‍ കൊച്ചേട്ടന്റെ കത്ത് എന്ന ജനകീയ പംക്തിക്കും തുടക്കമിട്ടത്ത് അദ്ദേഹമാണ്. 'നാം ഒരു കുടുംബം' എന്ന വിശ്വ സാഹോദര്യ സന്ദേശത്തെ ഡിസിഎലിന്റെ ആദര്‍ശവാക്യമായി അദ്ദേഹം സ്വീകരിച്ചു. അതു വഴി കേരളത്തിന്റെ ബാലചേതനകളില്‍ മതാന്തര സൌഹ്യദഭാവം വളര്‍ത്താന്‍ ഡി.സി.എലിനു കഴിഞ്ഞു. രണ്ടായിരത്തിലേറെ ബാലികാബാലന്‍മാരെ അണിനിരത്തി ആബേലച്ചന്‍ ആരംഭിച്ച ഒരാഴ്ച നീളുന്ന ഡി.സി.എല്‍. കുടുംബമേള എന്ന കലാമാമാങ്കമാണ് കേരളത്തിലെ സ്കൂള്‍ യുവജനോത്സവ സങ്കല്പത്തിനു ബലമേകിയത്. സി.വി.ആനന്ദബോസ് ഐ.എ.എസ്, പിസി.സിറിയക്ക് ഐ.എ.എസ്, രാജുനാരായണ സ്വാമി ഐ.എ.എസ്  തുടങ്ങി കേരളത്തിലെ കേരളത്തിന്റെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളില്‍ പ്രാമുഖ്യം തെളിയിച്ച അനേകം പ്രതിഭകളെ വളര്‍ത്തിയെടുത്തത് ദീപിക ചില്‍ഡ്രന്‍സ് ലീഗ് (ഡി.സി.എല്‍)  ആണ്.