വയനാടിന്റെ പ്രവേശന കവാടമായ ലക്കിടിയിലെ C.M.I. സഭയുടെ മൌണ്ട് സീനായ് ആശ്രമത്തില്‍ നടന്നു വരുന്ന ' ക്രിസ്താനുഭവ യോഗ ധ്യാനം ' ആത്മീയവും ശാരീരികവുമായ സുസ്ഥിതിയോടെ മുന്നേറാന്‍ സഹായിക്കുന്ന ജീവിതശൈലി പരിശീലനത്തിന് അവസരമേകുന്നു. ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് മോചനം നല്കുന്ന ക്രിസ്താനുഭവ യോഗ-ധ്യാനം നയിക്കുന്നത് കാലടി ദിവ്യകാരുണ്യ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സൈജു തുരുത്തിയില്‍ M.C.B.S. ആണ്. ഒച്ചപ്പാടോ, ബഹളങ്ങളോ ഇല്ലാതെ ശാന്തമായ അന്തരീക്ഷത്തില്‍ നടക്കുന്ന
യോഗ-ധ്യാനത്തില്‍ ദിവ്യകാരുണ്യ നാഥനെ ആഴത്തില്‍ അനുഭവിച്ചറിയാന്‍
സാധിക്കുന്ന പ്രഭാഷണങ്ങളും, യോഗ പരിശീലനവും പ്രത്യേകതകളാണ്.
![]() |
| ലക്കിടിയിലെ മൌണ്ട് സീനായ് അശ്രമം |
വാഹനാപകടത്തെ തുടര്‍ന്നുണ്ടായ ശാരീരിക വൈകല്യം പരിഹരിക്കുന്നതിനാണ്. ഫാ. ബൈജു യോഗ പരിശീലിച്ചത്. ഇതിന്റെ ഫലം അത്ഭുതകരമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഭാരതീയ പൈത്യകത്തിന്റെ സംഭാവനയായ യോഗയെ കൂടുതല്‍ അടുത്തറിയാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഹിമാലയസാനുക്കളില്‍ പര്യടനം നടത്തുകയും ഋഷികേശില്‍ സന്യാസിമാര്‍ക്കൊപ്പം രണ്ടു വര്‍ഷത്തിലേറെ സഹവസിച്ച് യോഗ പരിശീലിക്കുകയും ചെയ്തു.
'ശാന്തമാവുക ഞാന്‍ ദൈവമാണെന്നറിയുക' എന്ന ബൈബിള്‍ വചനത്തെ ആസ്പദമാക്കി ഭാരതീയ ആധ്യാത്മികതയ്ക്കും ചിന്താധാരകള്‍ക്കും പ്രാധാന്യം നല്കി ചിട്ടപ്പെടുത്തിയതാണ് ക്രിസ്താനുഭവ ധ്യാനമെന്ന് ഫാ. സൈജു തുരുത്തിയേല്‍ പറയുന്നു. കാലടി താന്നിപ്പുഴയില്‍ പെരിയാറിന്റെ തീരത്ത് പ്രവര്‍ത്തിക്കുന്ന ദിവ്യകാരുണ്യ കേന്ദ്രത്തിലൂടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിരവധിപേര്‍ക്ക് പരിശീലനം നല്കി. 2011 ഡിസംബര്‍ മുതല്‍ ലക്കിടി മൌണ്ട് സീനായ് ആശ്രമത്തില്‍ പരിശീലനം തുടങ്ങി.
ധ്യാനത്തോടൊപ്പം രാവിലെയും വൈകിട്ടും രണ്ടു മണിക്കൂര്‍ യോഗ പരിശീലനം നല്കും. ഇതിന് അനുസ്യതമായ ഭക്ഷ്ണ രീതിയും പാലിക്കണം മാനസിക പിരിമുറുക്കം, മദ്യസ്ക്തി, പ്രമേഹം, കൊളസ്ട്രോള്‍, അമിതവണ്ണം, ആസ്മ, നടുവേദന, ഉറക്കകുറവ്, പുകവലി എന്നിവയില്‍ നിന്നെല്ലാം മോചനം ലഭിക്കാന്‍ യോഗ-ധ്യാനപരിശീലനത്തിലൂടെ കഴിയുമെന്ന് അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു.
കാലടിയില്‍ പോയി ധ്യാനത്തില്‍ സംബന്ധിച്ച പ്രേംജി മുണ്ടിയാങ്കലും അദ്ദേഹത്തിന്റെ ഭാര്യയും കല്പറ്റ ഡി പോള്‍ പബ്ലിക് സ്കൂള്‍ പ്രധാന അധ്യാപികയുമായ ഗ്ലോറിയുമാണ് ഈ ധ്യാനം സംഘടിപ്പിക്കുന്നതിന് നേത്യത്വം നല്കുന്നത്. ഓരോ പ്രാവശ്യവും ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 50 പേരെയാണ് ധ്യാനത്തില്‍ പങ്കെടുപ്പിക്കുന്നത്. ക്രിസ്താനുഭവ യോഗ-ധ്യാനത്തെക്കുറിച്ച് കൂടുതലറിയുവാനും പേര്‍ രജിസ്റ്റര്‍ ചെയ്യുവാനും താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
ഫാ.സൈജു തുരുത്തിയില്‍ : 9447913526
ശ്രീ പ്രേംജി മുണ്ടിയാങ്കല്‍ : 9447446999



