
കൈയ്യില്‍ സ്ലേറ്റും, കുടയും, ചോറ്റുപാത്രവുമായി പള്ളിക്കൂടത്തിലേക്ക് യാത്രയായിരുന്ന മലയാളിയുടെ പഴയ ബാല്യകാലം. അന്ന് സംഘം ചേര്‍ന്ന് പുഴയോരങ്ങളിലും തോട്ടിറമ്പുകളിലുമൊക്കെക്കറങ്ങി മൂട്ടില്‍പ്പുളിയും, വെട്ടിപ്പഴവുമൊക്കെ ശേഖരിച്ചിരുന്ന ആ പെരുമഴക്കാലം മില്‍ക്കിബാറും, മഞ്ചുമൊന്നുമില്ലാതിരുന്ന അന്ന് ക്ലാസ്സ് റൂമില്‍ ഇവനായിരുന്നു താരം. ക്ലാസ്സിലെ മിടുക്കന്‍മാരുടെ സൌഹ്യദം നേടാനും ചട്ടമ്പിപ്പിള്ളേരില്‍ നിന്ന് ഇടികിട്ടാതിരിക്കാനും സമ്മാനമായി മൂട്ടിപ്പുളിപ്പഴമായിരുന്നു ദുര്‍ബലരുടെ ആശ്രയം.
 |
പുല്ലൂരാംപാറ ഓണാട്ട് ജോര്‍ജിന്റെ വീട്ടുമുറ്റത്തെ മൂട്ടില്‍ പുളിമരം കായ് ചപ്പോള്‍ |
കാടു നാടാവുകയും തോട്ടിറമ്പിലെ മരങ്ങള്‍ അപ്രത്യക്ഷമാവുകയും
ചെയ്തപ്പോള്‍ മൂട്ടിപ്പുളിയും കാലയവനികയില്‍ മറന്നു. ഇരവഞ്ഞിപ്പുഴയുടെ തീരത്തെ ക്യഷിഭൂമികളില്‍ ഇപ്പോഴും മൂട്ടിപ്പുളി കായ്ച്ചുകിടക്കുന്നത് കാണുമ്പോള്‍
എഴുപതുകളില്‍ കുട്ടിക്കാലം പിന്നിട്ടിരുന്നവര്‍ക്ക് ഇന്നിപ്പോള്‍ ഗ്യഹാതുര
സ്മരണകളുണര്‍ത്തുന്നു. കടും
ചുവപ്പുനിറത്തില്‍ കട്ടിയുള്ള പുറന്തോടുകൂടിയതും
പുളിവര്‍ഗത്തില്‍പ്പെടുന്നതുമായൊരു ഫലമാണ്, മൂട്ടിപ്പുളി. നേര്‍ത്ത മധുരവും
പുളിച്ചുവയുള്ള മ്യദുവായ ഉള്‍ഭാഗമാണ് ഭക്ഷ്യ യോഗ്യം.
 |
മൂട്ടില്‍ പുളി മുറിച്ചപ്പോള്‍ |
റോബിന്‍ ആക്കാട്ടുമുണ്ടക്കല്‍