20 ജൂലൈ 2012

ഗതാഗത കുരുക്കിലകപ്പെട്ടുപോയ കക്കാടംപൊയില്‍ നിവാസികള്‍

                                ഇന്ന് ഉച്ച കഴിഞ്ഞ് കക്കാടംപൊയിലിലേക്ക് പോകേണ്ടുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിപ്പോയ അവസ്ഥയിലായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടരക്ക് കക്കാടം പൊയിലിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ് കൂമ്പാറ ആശ്രമം കയറ്റത്തിന്റെ തുടക്കത്തില്‍ വച്ച് വണ്ടി മുന്നോട്ടോ പുറകോട്ടോ നീക്കാനാവാത്ത അവസ്ഥയിലായതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം. കയറ്റത്തില്‍ കക്കാടംപൊയിലില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്കോ അങ്ങോട്ടു പോകാനുള്ള വാഹനങ്ങള്‍ക്കോ കടന്നു പോകാന്‍ കഴിയാത്ത വിധത്തിലായിരുന്നു ബസ് കിടന്നത്. ധാരാളം വാഹനങ്ങള്‍ ബസിനു മുന്നിലും പിന്നിലുമായി കുടുങ്ങിക്കിടക്കുന്ന ദ്യശ്യം കാണാമായിരുന്നു. മുകളില്‍ നിന്നും വന്നവര്‍ താഴേക്ക് ഇറങ്ങി നടന്ന് ജീപ്പില്‍ കയറിയാണ് തുടര്‍ന്നുള്ള യാത്ര ചെയ്തത്. ഇതിനിടെ ബൈക്കു യാത്രക്കാരൊക്കെ അനായാസം ബസ് മറികടന്ന് യാത്ര ചെയ്തു. വൈകുന്നേരം അഞ്ചുമണിയോടെ തിരുവമ്പാടി ഡിപ്പോയില്‍ നിന്നും മെക്കാനിക്കെത്തി ബസ് നന്നാക്കി.