31 ജൂലൈ 2012

റവ.ഫാ.ജോസ് മണിമലത്തറപ്പില്‍ നിര്യാതനായി.


                       പാറോപ്പടി സെന്റ് ആന്റണീസ് ഫെറോനാ വികാരി റവ.ഫാ.ജോസ് മണിമലത്തറപ്പില്‍ (76) നിര്യാതനായി. താമരശ്ശേരി രൂപതാംഗമാണ്. 1986-91 കാലഘട്ടത്തില്‍ പുല്ലൂരാംപാറ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് മേരിക്കുന്ന് നിര്‍മല ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെ രാത്രി പതിനൊന്നരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഭൌതിക ശരീരം ഇന്നു വൈകുന്നേരം നാലു മണി വരെ പാറോപ്പടി സെന്റ് ആന്റണീസ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം വിലാപ യാത്രയായി സ്വന്തം ഇടവകയായ പുന്നക്കലിലേക്ക് കൊണ്ടു പോകും. സംസ്കാര ശുശ്രൂഷകള്‍ നാളെ രാവിലെ 9.30ന് സ്വഭവനത്തില്‍ ആരംഭിച്ച് പുന്നക്കല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടക്കും. പാലാ മരങ്ങാട്ടുപള്ളി മണിമലത്തറപ്പേല്‍ പരേതരായ ഔസേപ്പ്-മറിയാമ്മ ദമ്പതികളുടെ മകനാണ്. താമരശ്ശേരി, തലശ്ശേരി, മാനന്തവാടി രൂപതകളിലെ വിവിധ ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  
                          പുന്നക്കലിലുള്ള ഭവനത്തില്‍ എത്തിച്ചേരുവാനുള്ള വഴി
1 കോഴിക്കോട്, താമരശ്ശേരി ഭാഗത്തു നിന്നും വരുന്നവര്‍   നിന്നും വരുന്നവര്‍ തിരുവമ്പാടി വഴി പുന്നക്കലിലെത്തി പുല്ലൂരാംപാറയിലേക്കുള്ള റോഡില്‍ പൊന്നാങ്കയത്തിനു സമീപം എത്തുക.

2 കോടഞ്ചേരി, ആനക്കാംപൊയില്‍ ഭാഗത്തു നിന്നും വരുന്നവര്‍ പുല്ലൂരാംപാറയിലെത്തി പുന്നക്കലിലേക്കുള്ള റോഡില്‍ പൊന്നാങ്കയം അങ്ങാടി കഴിഞ്ഞു പോകുക.

3 തോട്ടുമുക്കം ഭാഗത്തു നിന്നുള്ളവര്‍ കൂടരഞ്ഞിയിലെത്തി കരിങ്കുറ്റിയില്‍ നിന്നും പുന്നക്കല്‍-പുല്ലൂരാംപാറ റോഡില്‍ പുന്നക്കല്‍ കഴിഞ്ഞ് പുല്ലൂരാംപാറ റോഡില്‍ കൂടി സഞ്ചരിച്ച് പൊന്നാങ്കയത്തിനു സമീപം എത്തുക.