30 ജൂലൈ 2012

തിരുവമ്പാടിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണു.


           തിരുവമ്പാടിയില്‍  നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ബീമും സ്ലാബും തകര്‍ന്നു വീണു. താഴെ തിരുവമ്പാടി ജംഗ്ഷനില്‍  പെട്രോള്‍ പമ്പിന് സമീപം നിര്‍മാണത്തിലിരുന്ന സ്വകാര്യ വ്യക്തിയുടെ ഇരുനില വീടിന്റെ പിന്‍ഭാഗമാണ് തകര്‍ന്നു വീണത്. തറയ്ക്ക് യാതൊരുവിധ തകരാറും സംഭവിക്കാതെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും അടക്കം വീടിന്റെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. സംഭവ സമയത്ത് നാലു  തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും  അപകടത്തില്‍ നിന്നും രക്ഷപെട്ടു. വെള്ളിയാഴ്ച  വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്.