23 ജൂലൈ 2012

അരുണ്‍ ജോര്‍ജിന്റെ ജീവിതത്തെ ആധാരമാക്കി നിര്‍മിച്ച ഡോക്യുമെന്ററിയുടെ പ്രകാശനം പദ്മശ്രീ മോഹന്‍ലാല്‍ നിര്‍വഹിച്ചു

                   
                അവയവ ദാനത്തിന്റെ പ്രാധാന്യവും മഹത്വവും  സാധാരണക്കാരിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചിയിലെ അമ്യത ഇന്‍സ്റ്റിറ്റ്യൂട് ഓഫ് സയന്‍സ് നിര്‍മിച്ച ' ഒരു കനിവിന്റെ ഓര്‍മ്മയ്ക്കായി ' എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം കൊച്ചിയില്‍ വെച്ചു നടന്ന ചടങ്ങില്‍  സുപ്രസിദ്ധ സിനിമാതാരം പദ്മശ്രീ മോഹന്‍ലാല്‍ നിര്‍വഹിച്ചു. മസ്തിഷ്ക മരണത്തെ തുടര്‍ന്ന് അവയവം ദാനം ചെയ്ത കൂടരഞ്ഞി സ്വദേശി അരുണ്‍ ജോര്‍ജ് തറപ്പേലിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്. 


            വാഹനാപകടത്തില്‍ മരിച്ച അരുണിന്റെ അവയങ്ങള്‍ മാതാപിതാക്കള്‍ നാലു പേര്‍ക്ക് ദാനം ചെയ്യുകയായിരുന്നു. പ്രസ്തുത ചടങ്ങില്‍ വെച്ച് ശ്രീ മോഹന്‍ലാല്‍ അവയവ ദാനത്തിന് താന്‍ സന്നദ്ധനാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി.