തമ്പലമണ്ണയുടെ സാംസ്ക്കാരിക, കലാ, കായിക മുഖമുദ്രയായ സൌപര്‍ണ്ണിക ക്ലബ്ബിന്റെ ഈ വര്‍ഷത്തെ വായനാവാരാഘോഷത്തിന്റെ സമാപന സമ്മേളനം പ്രശ്സ്ത കവി സി.കാളിയാമ്പുഴ ഉദ്ഘാടനം ചെയ്തു. ജൂണ്‍ ഇരുപത്തിനാലാം തിയതി ക്ലബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് വായനാ ശാലയ്ക്ക് തന്റെ ഇതു വരെ പുറത്തിറങ്ങിയ ആറു കവിതാസമാഹാരങ്ങളുടെയും ഓരോ കോപ്പി സി.കാളിയാമ്പുഴ സമ്മാനിക്കുകയുണ്ടായി. ക്ലബ്ബ് പ്രസിഡന്റ് സി.ഐ.ബാലക്യഷ്ണന്‍ പുസ്തകങ്ങള്‍ ഏറ്റു വാങ്ങി.

