കൊടക്കാട്ടുപാറയില്‍ സാംസ്ക്കാരിക നിലയത്തിന്റെ പുതിയ ഹാള്‍ തിരുവമ്പാടി മുന്‍ എം.എല്‍.എ. ശ്രീ ജോര്‍ജ് എം തോമസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ കെ.ഡി. ആന്റണി അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ പി.എം ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മുന്‍ മെമ്പര്‍മാരായ ശ്രീമതി എം.കെ. നസീമ ശ്രീമതി നിര്‍മല ഷാജി, സി.ഡി.എസ്. ചെയര്‍പെഴ് സണ്‍ ശ്രീമതി ഡെയ്സി ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീ.കെ.ആര്‍ പ്രേമരാജന്‍ മാസ്റ്റര്‍ സ്വാഗതവും, ശ്രീമതി രതി കാനാട്ട് നന്ദിയും പറഞ്ഞു. ശ്രീ ജോര്‍ജ് എം തോമസ്, തിരുവമ്പാടി എം.എല്‍.എ. ആയിരുന്ന കാലയളവില്‍ നല്കിയ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് സാംസ്ക്കാരിക നിലയത്തിന്റെ ഹാള്‍ നിര്‍മിച്ചിരിക്കുന്നത്.