പുല്ലൂരാംപാറ ഇടവകയില്‍ ദുക്റാന തിരുനാളും സണ്‍ഡേ സ്കൂളിന്റെ വാര്‍ഷികവും സമുചിതമായി ആഘോഷിച്ചു. രാവിലെ 8.30ന് ആഘോഷപൂര്‍വമായ റാസ കുര്‍ബാനയോടെയാണ് ദുക്റാന ദിനത്തിലെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്. പുല്ലൂരാംപാറ ഇടവകയില്‍ ആദ്യമായാണ് റാസ കുര്‍ബാന അര്‍പ്പിച്ചത്. ദുക്റാന തിരുനാളിനോടനുബന്ധിച്ചുള്ള തിരുക്കര്‍മങ്ങള്‍ക്ക് താമരശ്ശേരി
രൂപത മെത്രാന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം
വഹിച്ചു.
ദേവാലയത്തിലെ തിരുക്കര്‍മങ്ങള്‍ക്കു ശേഷം പാരീഷ് ഹാളില്‍ സംഘടിപ്പിച്ച സണ്‍ഡേ സ്കൂളിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മാറി വരുന്ന പുതിയ സംസ്കാരത്തില്‍ ക്രിസ്തീയ വിശ്വാസവും വിശുദ്ധിയും
കെടാതെ സൂക്ഷിക്കാന്‍ ഉദ്ഘാടന പ്രസംഗത്തിലൂടെ അദ്ദേഹം സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ആഹ്വാനം
ചെയ്തു. തുടര്‍ന്ന് കുട്ടികളുമായി വിവിധ കാര്യങ്ങളെ സംബന്ധിച്ച് സംവദിക്കുവാനും അദ്ദേഹം സമയം കണ്ടെത്തുകയുണ്ടായി.
പുല്ലൂരാംപാറ ഇടവക വികാരി റവ.ഫാ.അഗസ്റ്റ്യന്‍ കിഴക്കരക്കാട്ട് അധ്യക്ഷം വഹിച്ച യോഗത്തില്‍ സണ്‍ഡേ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ജുബിന്‍ ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസ്സിസ്റ്റന്റ് വികാരി അമല്‍ കൊച്ചുകയ്പ്പേല്‍ വിദ്യാര്‍ത്ഥികളായ അമ്യതാ ബെന്‍, സബിന്‍ കുര്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തൂടര്‍ന്ന് കൂട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.