02 ജൂലൈ 2012

സ്നേഹക്കൂട്ടായ്മയായി യു.ക്കെയിലെ കോടഞ്ചേരി പ്രവാസി സംഗമം


               മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്ക്കാരിക കേന്ദ്രമായ കോടഞ്ചേരിയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ അഞ്ചാം വാര്‍ഷിക ഒത്തു ചേരലും കുടുംബ സംഗമവും സ്റ്റാഫോര്‍ഡ്ഷയറിലെ സ്മോള്‍വുഡ് മാനറില്‍ വെച്ച് ജൂണ്‍ 22 മുതല്‍ 24 വരെയുള്ള തീയതികളില്‍  നടത്തപ്പെടുകയുണ്ടായി. മൂന്നു ദിവസം നീണ്ടു നിന്ന ഈ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് റവ.ഫാ.ലൂക്ക് മാരപ്പിള്ളില്‍ ആയിരുന്നു. ചടങ്ങില്‍  അനില്‍ ഫിലിപ് അധ്യക്ഷം വഹിച്ചു.
ഉദ്ഘാടന ചടങ്ങ്
          ജൂണ്‍ 22നു വൈകുന്നേരം 7  മണിയോടെ എല്ലാ മെമ്പര്‍മാരും രജിസ്ട്രേഷന്‍ നടത്തുകയുണ്ടായി.പിറ്റേന്ന് പ്രവാസി സംഗമത്തിന്റെ രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ വി. കുര്‍ബാന അര്‍പ്പിക്കപ്പെടുകയും തുടര്‍ന്ന് എല്ലാ വിഭാഗത്തിലും പെട്ട അംഗങ്ങള്‍ക്കായി  ഔട്ട് ഡോര്‍ കായിക ഇനങ്ങളായ ട്വന്‍റി 20 ക്രിക്കറ്റ്, ടഗ് ഓഫ് വാര്‍, അത് ലറ്റിക്സ്, ഫുട്ബോള്‍ എന്നിവ സ്പോര്‍ട്സ് കമ്മറ്റി കോ ഓര്‍ഡിനേറ്റര്‍മാരായ ബേബി പൊട്ടായിയില്‍, ജോണ്‍സണ്‍ തോമസ്, ബിനോയ് മാക്കോലില്‍, തോമസ് ചൂരപ്പൊയ്കയില്‍ എന്നിവരുടെ നേത്യത്വത്തില്‍ സംഘടിപ്പികുകയുണ്ടായി. 

ടഗ് ഓഫ് വാര്‍
            അന്നേ ദിവസം  ഉച്ചകഴിഞ്ഞ് നീന്തല്‍ മത്സരവും തുടര്‍ന്ന് കുട്ടികളുടെ സംഘ ഗാനം , സിംഗിള്‍ സോങ്ങ് , സിംഗിള്‍ ഡാന്‍സ് , സിനിമാറ്റിക് ഡാന്‍സ്, ക്ലാസ്സിക്കല്‍ ഡാന്‍സ് എന്നീ കലാപരിപാടികളും നടത്തപ്പെടുകയുണ്ടായി. വളരെയധികം ആളുകളെ ആകര്‍ഷിച്ച കൊച്ചിന്‍ വോയിസിന്റെ ഓര്‍ക്കസ്ട്രയോടെ രണ്ടാംദിന പരിപാടികള്‍ക്കു സമാപനമായി. അവസാന ദിനമായ ഞായറാഴ്ച രാവിലെ അംഗങ്ങള്‍ക്കായി   വി.കുര്‍ബാന അര്‍പ്പിച്ചു.   അന്നേ ദിവസം രാവിലെ സംഘടിപ്പിച്ച റാഫിള്‍ മത്സരത്തില്‍ ജോയ് എബ്രാഹം ഒന്നാം സമ്മാനവും,  അനില്‍ ഫിലിപ്, സജി വാമറ്റം എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങളും  നേടുകയുണ്ടായി. തുടര്‍ന്ന് വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയുണ്ടായി. ബേബി പൊട്ടായിയില്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.

മ്യൂസിക്കല്‍ ചെയര്‍
     വന്‍ വിജയമായ കോടഞ്ചേരി പ്രവാസി സംഗമത്തിന്റെ അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഇപ്രാവശ്യത്തെ സംഗമത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. തങ്കച്ചന്‍ ജോസഫ് പ്രസിഡന്റായും, ജോണ്‍സണ്‍ പുലയന്‍പറമ്പില്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി സജി വാമറ്റത്തിലിനെയും, വൈസ് പ്രസിഡന്റായി സജി ചക്കാലെയെയും ജോയിന്റ് സെക്രട്ടറിയായി ഷിജി ബെന്നിയെയും തിരഞ്ഞെടുക്കുകയുണ്ടായി. കൂടാതെ എട്ടു പേരടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുക്കുകയുണ്ടായി.

                                                   

                മുന്‍ വര്‍ഷങ്ങളിലെ എന്ന പോലെ കോടഞ്ചേരി പ്രവാസി സംഗമത്തില്‍ ഇപ്രാവശ്യവും നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ തുക സമാഹരിക്കാന്‍ സാധിക്കുകയുണ്ടായി. ഏതാണ്ട് 1500 പൌണ്ട് സമാഹരിക്കാന്‍ ഇപ്രാവശ്യത്തെ സംഗമത്തിലൂടെ സാധിച്ചു എന്നത് സംഘാടകര്‍ക്ക് അഭിമാനിക്കാനാവുന്ന കാര്യമാണ്. കൂടാതെ യുക്കെയിലെ കാന്‍സര്‍ റിസേര്‍ച്ച് സെന്ററിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി  ശ്രീമതി ഏലിയാമ ബേബി പൊട്ടയില്‍  വീട്ടില്‍ നിര്‍മിച്ച ചോക്ളെറ്റുകളും കോടഞ്ചേരിയുടെ ഗ്യഹാതുര സ്മരണകളുണര്‍ത്തുന്ന ഫോട്ടോകളും സംഗമത്തില്‍  ലേലം ചെയ്ത് നല്ലൊരു തുക സമാഹരിച്ചു. ജെയ്സണ്‍ ജോസഫ് പുത്തന്‍ പുരയില്‍ ലേലത്തില്‍ വിജയിയാവുകയുണ്ടായി. 2013ല്‍ മൂന്നു ദിവസത്തെ റെസിഡന്‍ഷ്യല്‍ പ്രോഗ്രാം സംഘടിപ്പിക്കാമെന്ന തീരുമാനത്തോടെ 2012ലെ കോടഞ്ചേരി പ്രവാസി സംഗത്തിന്. അവസാനമായി.
                                          കൂടുതല്‍ ദ്യശ്യങ്ങള്‍