01 ജൂലൈ 2012

കാപ്പാട് - തുഷാരഗിരി റോഡ് നിര്‍മാണം മഴയില്‍ കുതിരുന്നു.


         മലയോര മേഖലയുടെ വിനോദ സഞ്ചാരക്കുതിപ്പിനും, ഗതാഗത സൌകര്യങ്ങളുടെ വളര്‍ച്ചയ്ക്കും നാഴികക്കല്ലാകുന്ന കാപ്പാട് - തുഷാരഗിരി സംസ്ഥാന പാതയുടെ നിര്‍മാണം  മഴയില്‍ കുതിരുന്നു. കോടഞ്ചേരി മുതല്‍ തുഷാരഗിരി വരെ പത്തു മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുന്നതിന്റെ ഭാഗമായി പുലിക്കയം മുതല്‍ നെല്ലിപ്പൊയില്‍ വരെ  വീതി കൂട്ടി, ഇരുവശത്തും  ഓവുചാലുകള്‍ നിര്‍മിച്ച് റോഡ് ഉയര്‍ത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. 


        റോഡ് ഉയര്‍ത്തി നിര്‍മിക്കുന്നതിന്റെ ഭാഗമായി പാതയുടെ ഇരു വശങ്ങളിലുമായി നിക്ഷേപിക്കപ്പെട്ട ലോഡ് കണക്കിന് മണ്ണ്, കാലവര്‍ഷമാരംഭിച്ചതോടു കൂടി റോഡിലൂടെ ഒഴുകി നിരക്കുന്നത് യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും പ്രത്യേകിച്ച് ഇരു ചക്ര വാഹന യാത്രക്കാര്‍ക്ക് ഈ പാതയിലൂടെയുള്ള യാത്ര ദുരിതമാക്കുന്നുണ്ടെങ്കിലും, " ഇന്നത്തെ വേദന നാളത്തെ നേട്ടം  " എന്ന ആപ്ത വാക്യം ഓര്‍ക്കുമ്പോള്‍ ഈ ദുരിതങ്ങളെ നാടിന്റെ വികസനത്തിനു വേണ്ടി സഹിക്കുവാന്‍ നമ്മുടെ നാട്ടിലെ ജനങ്ങള്‍ തയാറാകുമെന്നത് ശുഭ പ്രതീക്ഷ നല്കുന്നു.