'ആത്മാക്കളൂടെ സന്തോഷമാണ് മഴ' എന്നത് ഓര്‍മപ്പെടുത്തിക്കൊണ്ട് പെയ്ത മഴയുടെ അകമ്പടിയോടെ ബിനോയ് ജോണിന്റെ ശവസംസ്കാര ശുശ്രൂഷ ഇന്ന് വൈകീട്ട് 5 മണിയോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയില്‍ പൂര്‍ത്തിയായി. രണ്ടു മണിയോടെ ഭവനത്തിലാരംഭിച്ച സംസ്കാര ശുശ്രൂഷകള്‍ക്ക് താമരശ്ശേരി രൂപത വികാരി ജനറാള്‍ മോണ്‍. റവ ഫാ തോമസ് നാഗപറമ്പില്‍ നേത്യത്വം നല്‍കി. തുടര്‍ന്ന് ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചത് താമരശ്ശേരി രൂപത മെത്രാന്‍ മാര്‍ റെമീജിയൂസ് ഇഞ്ചനാനിയിലായിരുന്നു. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചു കൊണ്ട് നിരവധിയാളുകള്‍ സംസ്കാര ചടങ്ങിനെത്തി. നേരത്തെ ഭൌതിക ശരീരം ഒരു നോക്കു കാണുന്നതിനായി നൂറുകണക്കിനാളുകളായി രുന്നു ഭവനത്തിലെത്തിയിരുന്നത്.