പ്രൈമറി സ്കൂള്‍ കാലഘട്ടത്തില്‍ തുടങ്ങിയ സൌഹ്യദം വൈകുന്നേരങ്ങളില്‍ പള്ളിപ്പടിയിലെ ഹൈസ്കൂള്‍ ഗ്രൌണ്ടിലെ ക്രിക്കറ്റ് കളിക്കായുള്ള ഒത്തു ചേരലും കൊച്ചു വര്‍ത്തമാനങ്ങളും അഗാധമായ സൌഹ്യദം സ്യഷ്ടിച്ച ബിനോയ് വിട്ടു പിരിഞ്ഞതിന്റെ ഞെട്ടലിലാണ് ഇതെഴുതുന്ന ഞങ്ങളടക്കമുള്ള സ്യഹ്യത്തുക്കള്‍. പുല്ലൂരാംപാറ ദേവാലയത്തിലെ അള്‍ത്താര ശുശ്രൂഷിയായും തിരുബാല സഖ്യം , മിഷന്‍ ലീഗ് എന്നിവയിലുള്ള പ്രവര്‍ത്തനങ്ങളും കുട്ടിക്കാലത്ത് കൂടുതല്‍ അടുപ്പം സ്യഷ്ടിച്ച ബിനോയ് ഇന്ന് ഞങ്ങളില്‍ നിന്ന് വിട്ടു പിരിഞ്ഞപ്പോള്‍ ഈ ജീവിതയാത്രയില്‍ ഒരു നല്ല സ്യഹ്യത്തായി എന്നുമൊപ്പമുണ്ടായിരിക്കുമെന്നു കരുതിയ ആത്മാര്‍ഥ സ്നേഹിതനെയാണ് നഷ്ടപ്പെട്ടത് എന്ന് തിരിച്ചറിയുന്നു. അകലെയായിരുന്നെങ്കിലും കൂട്ടുകാരുടെ വിവരങ്ങള്‍ അന്വേഷിച്ചറിയുന്നതില്‍ വളരെയധികം തല്‍പരനായിരുന്ന ബിനോയ് ജോലിയാവശ്യത്തിനായി ത്യശ്ശൂരില്‍ താമസമാക്കിയെങ്കിലും സ്വന്തം വീട്ടിലെത്തുമ്പോള്‍ പള്ളിപ്പടിയിലെ അങ്ങാടിയിലെത്തി എല്ലാവരുടെയും വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ഒരു യഥാര്‍ത്ഥ സ്യഹ്യത്തായി ഞങ്ങളെ കരുതിയിരുന്ന നിന്റെ വിയോഗം ഞങ്ങളുടെ മനസ്സിലെന്നും ഒരു നൊമ്പരമായി നീറ്റലായി അവശേഷിക്കും........ നിന്റെ ഓര്‍മ ഞങ്ങളില്‍ നിന്നൊരിക്കലും മായുകയില്ല........ നിന്റെ ഓര്‍മക്കു മുന്നില്‍ ഞങ്ങള്‍ ഒരു പിടി കണ്ണുനീര്‍പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.......
നിന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ - മിഷേല്‍,സിറില്‍.