24 ജൂൺ 2012

പുതിയാമഠത്തില്‍ ബിനോയ് ജോണ്‍ നിര്യാതനായി.

               
                പുല്ലൂരാംപാറ പുതിയാമഠത്തില്‍  ബിനോയ് ജോണ്‍ (31) നിര്യാതനായി. റിട്ടയേര്‍ഡ് തഹസില്‍ദാര്‍ പിവി.ജോണിന്റെ  മകനാണ് ബിനോയ്. കോടഞ്ചേരി കപ്യാരുമലയില്‍ കെ.പി.ജോസിന്റെ മകളായ ദീപയാണ് ബിനോയിയുടെ ഭാര്യ ഇവര്‍ക്ക് ഒരു മകളുണ്ട്. അമ്മ   മുഖാലയില്‍ കുടുംബാംഗവും പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയുമായ എന്‍.സി.ചിന്നമ്മയാണ്. യുക്കെയില്‍ നേഴ്സായ ബെറ്റ്സി ഏകസഹോദരിയാണ്. 
                 ബിനോയ് ജോണ്‍ ത്രിശൂരില്‍ യുണിനോര്‍ മൊബൈല്‍ കമ്പനിയുടെ ടെറിട്ടറി സെയില്‍സ് മാനേജറായിരുന്നു. കമ്പനിയുടെ ആഭിമുഖ്യത്തില്‍ നെല്ലിയാമ്പതിയിലേക്കു നടത്തിയ വിനോദയാത്രാസംഘത്തി ലംഗമായിരുന്നു ബിനോയ്. എട്ടംഗസംഘം സഞ്ചരിച്ചിരുന്ന ജീപ്പ് രാത്രിയില്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.
              ശനിയാഴ്ച ഉച്ചയ്ക്ക്  ത്രിശ്ശൂരില്‍ നിന്ന് പുറപ്പെട്ട ഇവര്‍ നെല്ലിയാമ്പൊതിയിലെ റിസോര്‍ട്ടിലെത്തിയ ശേഷം  രാത്രി ട്രെക്കിംഗിനായി  ജീപ്പില്‍ പോകുമ്പോള്‍ ജീപ്പ് കൊക്കയിലേക്ക് മറിയുകയാണുണ്ടായത്. കാരാശൂരി വ്യൂ പോയിന്റിലേക്കുള്ള വഴിയില്‍ മാട്ടുമല പ്രദേശത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് നൂറു മീറ്ററോളം  താഴ്ചയുള്ള കൊക്കയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഞായറാഴ്ച്ച രാവിലെ ട്രെക്കിംഗിനായി പോയ മറ്റൊരു സംഘമാണ് അപകടവിവരം ആദ്യം അറിഞ്ഞത്, തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബിനോയ് സംഭവസ്ഥലത്തു തന്നെ മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍  പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മ്യതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബിനോയിയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ വിദേശത്താണുള്ളത്. സംസ്ക്കാരം ചൊവ്വാഴ്ച (ജൂണ്‍ 26) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയില്‍.