22 ജൂൺ 2012

കൊടക്കാട്ടുപാറയില്‍ പൊക്ളയിന്‍ കയറ്റി വന്ന ലോറി മറിഞ്ഞു.

മൊബൈല്‍ ഫോണ്‍ ചിത്രം
       പുല്ലൂരാംപാറ കൊടക്കാട്ടുപാറയില്‍ പൊക്ളയിന്‍ കയറ്റി വന്ന ലോറി മറിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്. റബര്‍ക്കുഴി കുത്തുവാന്‍ കൊണ്ടു വന്ന ഹിറ്റാച്ചി പൊക്ളയിനാണ് കൊടക്കാട്ടുപാറ  റോഡിലെ ട്രാന്‍സ്ഫോമര്‍ വളവില്‍ ലോറിയോടൊപ്പം കാനയിലേക്ക് മറിഞ്ഞത്. ലോറിയുടെ ഡ്രൈവറും ക്ലീനറും നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ല. രാത്രിയോടെ ക്രെയിന്‍ എത്തിച്ചെങ്കിലും  പിറ്റേദിവസം രാവിലെയോടെയാണ് ലോറിയും പൊക്ളയിനും പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞത്.