പുല്ലൂരാംപാറയിലെ പള്ളിപ്പടിയില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം പഞ്ചായത്തു പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ധാരാളം ആളുകള്‍ എത്തിപ്പെടുന്ന സ്ഥലമായിരുന്നിട്ടു കൂടി ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലാതിരുന്നത് ഇവിടെയുള്ളവരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ആ കുറവാണ് ഇപ്പോള്‍ നികത്തപ്പെട്ടിരിക്കുന്നത്. പുല്ലൂരാംപാറ പള്ളി സൌജന്യമായി നല്‍കിയ സ്ഥലത്ത് തിരുവമ്പാടി പഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.25 ലക്ഷം രൂപ ചെലവിട്ടാണ് ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചത്. പുല്ലൂരാംപാറ ദേവാലയത്തിലെ ആദ്യകാല വികാരി ഫാ. അഗസ്റ്റിന്‍ കീലത്തിന്റെ ഓര്‍മ്മക്കായാണ് ഈ ബസ് കാത്തിരിപ്പു കേന്ദ്രം സമര്‍പ്പിച്ചിരിക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കളത്തൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ മേഴ്സി പുളിക്കാട്ട് സ്വാഗതം ആശംസിച്ചു ഫാ. അഗസ്റ്റിന്‍ കിഴക്കരക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ടി എം ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഓമന വിശ്വംഭരന്‍, കെ എ അബ്ദുറഹ്മാന്‍, സല്‍മ അസൈന്‍, പഞ്ചായത്ത് അംഗങ്ങളായ രാജു അമ്പലത്തുങ്കല്‍, ബിന്ദു ജോണ്‍സണ്‍, മുഹമ്മദ് വട്ടപ്പറമ്പില്‍, കെ എന്‍ എസ് മൌലവി, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ബെന്നി ലൂക്കോസ്, ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ സ്കറിയ മാത്യൂ, ടി ജെ കുര്യാച്ചന്‍, ബെന്നി തറപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫോട്ടോസ് : രാജന്‍ കല്ലുരുട്ടി