18 ജൂൺ 2012

നമ്മുടെ പ്രപഞ്ചത്തിന്റെ വലിപ്പം മനസ്സിലാക്കണോ ദാ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കൂ


     നമ്മുടെ ഭൂമിയിലെ വസ്തുക്കളുടെ ഏറ്റവും മൂല രൂപം തൊട്ട് പ്രപഞ്ചം മുഴുവനുമായി വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ആരോഹണ-അവരോഹണ ക്രമത്തില്‍  ആനിമേഷന്‍ ചിത്രമായി വായനക്കാരുടെ കണ്‍മുന്നിലൂടെ കടന്നു പോകുന്ന രീതിയില്‍ ഒരു വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നു.

             നിങ്ങള്‍ക്ക് നമ്മുടെ പ്രപഞ്ചം  ഒന്നു കാണേണ്ടേ ഇവിടെ ക്ലിക്ക് ചെയ്തോളൂ.

മുകളിലത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഭാഷ തിരഞ്ഞെടുത്ത സ്റ്റാര്‍ട്ട് ബട്ടണില്‍  അമര്‍ത്തി  ബഫറിങിന് അല്പ സമയം കാത്തിരിക്കുക. തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍ മൌസ് കള്‍സര്‍ ഉപയോഗിച്ച് മുന്നോട്ടും പുറകോട്ടും സ്ക്രോള്‍ ചെയ്യുക. പുറകോട്ട് സ്ക്രോള്‍ ചെയ്യുന്നതിലൂടെ വസ്തുക്കളുടെ മൂല രൂപം വരെയും, മുന്നോട്ടു സ്ക്രോള്‍ ചെയ്യുന്നതിലൂടെ  പ്രപഞ്ചം മുഴുവനായും നമ്മുടെ കണ്‍മുന്‍പില്‍ ആനിമേഷന്‍ ചിത്രമായി തെളിഞ്ഞു വരുന്നു. പ്രപഞ്ചത്തിന്റെ വലിപ്പം വ്യക്തമാക്കുന്ന തോതുകള്‍ക്കൊപ്പം ഈ ആനിമേഷനില്‍ തെളിഞ്ഞു വരുന്ന ഏതൊരു ചിത്രത്തിലും ക്ലിക്ക് ചെയ്താല്‍ അതിന്റെ വിശദാംശങ്ങള്‍ ചെറു സ്ക്രീനില്‍ തെളിഞ്ഞു വരും