16 ജൂൺ 2012

പള്ളിപ്പടിയില്‍ 'ഗാലക്സി' സ്റ്റേഷനറി & ഗാര്‍മെന്റ്സ് പ്രവര്‍ത്തനമാരംഭിച്ചു


             പുല്ലൂരാംപാറ  പള്ളിപ്പടിയുടെ വികസനത്തിന് വേഗം കൂട്ടിക്കൊണ്ട് 'ഗാലക്സി' സ്റ്റേഷനറി & ഗാര്‍മെന്റ്സ് പ്രവര്‍ത്തനമാരംഭിച്ചു. പള്ളിപ്പടിയില്‍ തന്നെ ടൈലറിംഗ് ഷോപ് നടത്തുകയായിരുന്ന ഓലിക്കല്‍ തങ്കച്ചനാണ് തടത്തില്‍ ഷോപ്പിംഗ് കോംപ്ലെക്സില്‍ ടൈലറിംഗിനോടൊപ്പം സ്റ്റേഷനറിയോടു കൂടി ഷോപ് വികസിപ്പിച്ചത്. 'ഗാലക്സി'  എന്ന നാമധേയത്തിലാരംഭിച്ച ഈ കടയില്‍ സ്കൂള്‍ വിദ്യാര്‍തഥികള്‍ക്കാ വശ്യമായ എല്ലാവിധ സാധനങ്ങളും ലഭ്യമാണ്. കൂടാതെ ഫോട്ടോസ്റ്റാറ്റ് സൌകര്യവും ഇവിടെ  ലഭ്യമാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ വിവിധ ക്ലാസ്സുകളിലേക്കുള്ള പുസ്തക സഹായി ബോബി ബൂക്സിന്റെ വിതരണവും അദ്ദേഹം ഇവിടെ നടത്തുന്നുണ്ട്.