14 ജൂൺ 2012

മഴപെയ്യാന്‍ മടിക്കുന്നു


            'ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുമെന്ന് 'പറഞ്ഞ പോലെ മഴ താമസിച്ചു വന്നാലെന്താ ഒരു പെയ്ത്തു തന്നെ കാണാമെന്നു കരുതിയവരെ നിരാശരാക്കി കാലവര്‍ഷം ഒളിച്ചു കളിക്കുന്നു. മഴ തിമിര്‍ത്തുപെയ്യേണ്ട ഈ സമയത്ത് രാവിലെയും വൈകുന്നേരവും ചില സമയങ്ങളില്‍  മലയോര മേഖലയില്‍ നീലാകാശം ദ്യശ്യമാണ്. ബൈക്കില്‍ യാത്ര ചെയ്യുന്നവര്‍ പുതിയ മഴക്കോട്ടൊക്കെ മേടിച്ച് മഴയെ വരവേല്‍ക്കാന്‍ ഒരുങ്ങിയെങ്കിലും അതൊന്നു പൂര്‍ണമായി ഉപയോഗിക്കാന്‍ കാലവര്‍ഷം അവസരം ഇതുവരെ തന്നില്ല അതേ പോലെ പുതിയ കുട മേടിച്ചവര്‍ക്കും പൂര്‍ണമായി അതു നിവര്‍ത്തേണ്ടി വന്നിട്ടില്ല. പകല്‍ കൂടുതലുള്ള ജൂണ്‍ മാസം മഴ മൂലം പകലിന്റെ ദൈര്‍ഘ്യം അറിയാന്‍ കഴിയാറില്ല എന്നാലിപ്പോള്‍ രാവിലെ ആറു മണിക്കു മുന്‍പേ സൂര്യനുദിക്കുകയും വൈകുന്നേരം ഏഴുമണിക്കു ശേഷം സൂര്യനസ്തമിക്കുന്നതും  അറിയാന്‍ കഴിയുന്നുണ്ട്.