മധ്യ വേനലവധി കഴിഞ്ഞ് വീണ്ടുമൊരു അധ്യയന വര്‍ഷം കൂടി കടന്നെത്തുകയാണ്. പുതിയ അധ്യയന വര്‍ഷം അതിന്റെ എല്ലാ പുതുമകളോടും കൂടിയാണ് ഇക്കൊല്ലം കടന്നു വരുന്നത്. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതോടെ അക്കാദമിക്ക് രംഗത്തും ഭൌതിക രംഗത്തും വളരെയേറെ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന അധ്യയന വര്‍ഷമാണ് കടന്നു വരുന്നത്. വിദ്യാഭ്യാസ മേഖലയിലെ പ്രധാന മാറ്റങ്ങളും, പരിഷ്കാരങ്ങളും താഴെ സൂചിപ്പിക്കുന്നു.
- സ്കൂള്‍ തുറക്കുന്നതിനു മുന്‍പു തന്നെ പാഠ പുസ്തകങ്ങള്‍ വിതരണത്തിനു തയാറായി സ്കൂളുകളില്‍ എത്തിച്ചു.
- സംസ്ഥാനത്തെ ഓരോ സ്കൂളുകളിലും സൌന്ദര്യ വത്ക്കരണത്തിന് ഒരു ലക്ഷം രൂപ വീതം അനുവദിച്ചു.
- ഇക്കൊല്ലം ഒന്നാം ക്ലാസു മുതല്‍ നാലു വരെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നടപ്പാക്കും. ഇതിനായുള്ള പാഠ പുസ്തകങ്ങള്‍ ജൂണ്‍ മാസം വിതരണം ചെയ്യും.
- സ്കൂള്‍ ബസ്സുകളില്‍ ജി.പി.എസ്. സൌകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു ആദ്യ ഘട്ടമായി മൂന്നിലൊന്നു സ്കൂള്‍ ബസ്സുകളില്‍ ഈ സൌകര്യം ഏര്‍പ്പെടുത്തും.
- ഇക്കൊല്ലത്തെ പ്രവേശനോത്സവത്തിനു സംസ്ഥാനത്ത് ഏകീക്യത സ്വഭാവം. ഇതിനായി വിവിധ തരം പോസ്റ്ററുകളും , ബാനറുകളും സ്കൂളുകളില്‍ എത്തിച്ചു. കൂടാതെ മറ്റു ചിലവുകള്‍ക്കായി 500 രൂപയും അനുവദിച്ചു.
- പതിവിനു വിപരീതമായി സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണം ഏര്‍പ്പാടാക്കിയിട്ടുണ്ട്.
- ടീചേഴ്സ് ഗ്രാന്റ് വിതരണം സ്കൂള്‍ ആരംഭത്തോടൊപ്പം .
- സംസ്ഥാനത്തു വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അനംഗീക്യത സ്കൂളുകള്‍ ക്ക് അംഗീകാരം നല്കാന്‍ തീരുമാനമായി.
- കുട്ടികളുടെ തലയെണ്ണല്‍ നിര്‍ ത്തലാക്കി.
- എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡും നമ്പരും നല്കും. ഐ.ടി.അറ്റ് സ്കൂളിന്റെ നിയന്ത്രണത്തില്‍ വിവിധ ഏജന്‍സികളെ ഇതിനായി ചുമതലപ്പെടുത്തി
- അഞ്ചാം ക്ലാസ് എല്‍.പി. സ്കൂളിലേക്കും എട്ടാം ക്ലാസ്സ് യു.പി. സ്കൂളിലേക്കും മാറ്റും .
- എല്ലാ അധ്യാപകര്‍ക്കും അന്‍പതു ദിവസത്തെ പ്രത്യേക പരിശീലനം നല്കും. രണ്ടു വര്‍ഷം കൊണ്ട് പരിശീലനം പൂര്‍ത്തിയാകും .
- യോഗ്യതാ പരീക്ഷാ (TET) പാസ്സായ അധ്യാപകര്‍ക്ക് മാത്രമേ ഇനി മുതല്‍ സ്കൂളുകളില്‍ സ്ഥിര നിയമനം നല്കൂ.
- സ്കൂളുകളില്‍ ഉച്ചഭക്ഷണം, സൌജന്യ പാഠപുസ്തകം എന്നിവയ്ക്കു പുറമെ ഇക്കൊല്ലം മുതല്‍ സൌജന്യ യൂണിഫോം വിതരണം ചെയ്യും. ആദ്യഘട്ടമായി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഈ പദ്ധതിക്ക് തുടക്കം കുറിക്കും. എട്ടാം ക്ലാസ്സു വരെയുള്ള പെണ്‍കുട്ടികള്‍ക്കും ദാരിദ്ര്യ രേഖയ്ക്കു താഴെയും പട്ടിക വിഭാഗങ്ങളിലും പെട്ട ആണ്‍കുട്ടികള്‍ക്കും ഇതിന്റെ ഗുണ ഫലം ലഭിക്കും.
- അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ എല്ലാ കുട്ടികള്‍ക്കും 6 കി.ഗ്രാം. അരി വിതരണം ചെയ്യും.
- ഈ അധ്യയന വര്‍ഷം ഇരുന്നൂറു ദിവസത്തെ അധ്യയനം ഉറപ്പാക്കും. ഇതിനായി ആറു ശനിയാഴ്ചകളില്‍ കൂടി ക്ലാസ് നടത്താന്‍ തീരുമാനമായി.
- ഇക്കൊല്ലം മുതല്‍ ഹെഡ് മാസ്റ്റര്‍മാരുടെ അധികാരം വര്‍ധിക്കും. ഉച്ചഭക്ഷണത്തിനുള്ള പണം ഇനി മുതല്‍ ഹെഡ് മാസ്റ്റര്‍മാര്‍ക്ക് നേരിട്ടു നല്കും കൂടാതെ ഹെഡ് മാസ്റ്റര്‍മാര്‍ക്ക് സ്കൂള്‍ രജിസ്റ്ററില്‍ ജനനതീയതി തിരുത്താനുള്ള അധികാരം കൂടി നല്കി ഉത്തരവായി. മുന്‍പ് ഇത് പരീക്ഷാഭവന്‍ മുഖേനയായിരുന്നു ചെയ്തിരുന്നത്.
- വിദ്യാഭ്യാസ വകുപ്പില്‍ കമ്പ്യൂട്ടര്‍വത്ക്കരണം ത്വരിതപ്പെടുത്തും.
- കുട്ടികളുടെ ക്ഷേമ കാര്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണ നല്കും. ഇതനുസരിച്ച് സ്കൂളുകളില്‍ ഹെല്‍പ് ഡെസ്ക്ക്കുകളും കൌണ്‍സിലിംഗ് സെന്ററുകളും വ്യാപമാക്കും.
- സ്കൂള്‍ കോമ്പൌണ്ടിനു 400 മീറ്റര്‍ ദൂര പരിധിയില്‍ പാന്‍മസാല തുടങ്ങി എല്ലാ ലഹരിവസ്തുക്കളും നിരോധിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ശക്തമായി നടപ്പാക്കും.
- സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ ലഹരിയും ധൂര്‍ത്തും തടയുന്നതിന് സാമൂഹ്യ പ്രവര്‍ത്തന തല്പരരായ രക്ഷിതാക്കളെ ഉള്‍പ്പെടുത്തി ധര്‍മസേന രൂപീകരിക്കും.
- എല്ലാ സ്കൂളുകളുടെയും മുന്‍പിലുള്ള റോഡുകളില്‍ സീബ്രാ ലൈന്‍ വരയ്ക്കും ഇതിനായി ആവശ്യമായ തുക വകയിരുത്തി.