വാര്‍ത്താ വിനിമയ രംഗത്ത് വളര്‍ച്ചയും സുതാര്യതയും ലക്ഷ്യമിട്ടു കൊണ്ട് കേന്ദ്രമന്ത്രിസഭ പുതിയ ടെലിക്കോം നയത്തിന് അംഗീകാരം നല്കിക്കുകയാണ്. ഇതനുസരിച്ച് ഇന്ത്യയിലെ ബ്രോഡ് ബാന്‍ഡ് വേഗത ഏറ്റവും കുറഞ്ഞത് സെക്കന്റില്‍ 2 എം.ബി.പി.എസ്.ആകും. 2004ല്‍ ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് വിപ്ലവത്തിനു തുടക്കം കുറിച്ചു കൊണ്ട് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ( TRAI ) പൊതുമേഖല ടെലിക്കോം കമ്പനികളുടെ മിനിമം ബ്രോഡ്ബാന്‍ഡ് വേഗത 256Kbps ആയും പ്രൈവറ്റ് കമ്പനികളുടേത് 64 Kbps നിജപ്പെടുത്തിയിരുന്നു. തുടര്‍ന്നുള്ള നിശ്ചിത കാലങ്ങളില്‍ ബ്രോഡ്ബാന്‍ഡ് വേഗത വര്‍ദ്ധിപ്പിക്കാനുള്ള ടെലിക്കോം അതോറിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച് കഴിഞ്ഞ ജനുവരി മാസം കുറഞ്ഞ വേഗത 512Kbps ആയി നിജപ്പെടുത്തിയിരുന്നു എന്നാല്‍ ചില പ്ലാനുകളില്‍ നിശ്ചിത ഉപയോഗം കുറയുമ്പോള്‍ വേഗതയില്‍ കുറവു വരുന്നുണ്ടെങ്കിലും പൊതുവെ കുറഞ്ഞ ബ്രോഡ്ബാന്‍ഡ് വേഗത ഇക്കൊല്ലം തൊട്ട് 512Kbps ആക്കിയിരിക്കുകയാണ്. ഈ വേഗതയില്‍ വന്‍ വര്‍ദ്ധന വരുത്താനാണ് പുതിയ ടെലിക്കോം നയം ലക്ഷ്യമിടുന്നത് ഇതനുസരിച്ച് സമീപഭാവിയില്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ബ്രോഡ്ബാന്‍ഡ് വേഗത 2 Mbps ആകും രാജ്യത്തെ വര്‍ദ്ധിച്ചു വരുന്ന ഇന്റര്‍നെറ്റ് ഉപയോഗവും, ഇ ഗവേര്‍ണ്‍സ് ത്വരിതഗതിയില്‍ നടപ്പാക്കാനുള്ള ഗവണ്‍മെന്റുകളുടെ തീരുമാനവും, വിവിധ മേഖലകളിലുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി നല്കി തുടങ്ങിയതും, സാങ്കേതിക രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും, ബ്രോഡ്ബാന്‍ഡ് സ്പീഡ് ഏറ്റവും കുറഞ്ഞത് 2Mbps ആക്കണമെന്ന മൈക്രോസോഫ്റ്റ് പോലെയുള്ള വിവര സാങ്കേതിക രംഗത്തെ പ്രമുഖ കമ്പനികളുടെ ആവശ്യവും ബ്രോഡ്ബാന്‍ഡ് വേഗത വര്‍ദ്ധിപ്പിക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് ആക്കം കൂട്ടി.
