പുല്ലൂരാംപാറയുടെ സിരാകേന്ദ്രമായ പള്ളിപ്പടിയില്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനു സമീപം പുതിയൊരു ഷോപ്പിംഗ് കോംപ്ലക്സ് കൂടി നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. തടത്തില്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള ഈ കോംപ്ലക്സില്‍ മൂന്നു സ്ഥാപനങ്ങളാണ് നിലവില്‍ ഇടം കണ്ടെത്തിയിരിക്കുന്നത്. പുല്ലൂരാംപാറയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കഫെ ആയ സ്റ്റാര്‍നെറ്റും അതിനോടനുബന്ധിച്ചുള്ള ഫാന്‍സി സ്റ്റോറും മുകളിലത്തെ നിലയിലും, ഗ്രൌണ്ട് ഫ്ലോറില്‍ ഗാലക്സി സ്റ്റേഷനറി ഷോപ്പുമാണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.