പഴയ കാലത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നതും ഒരു തലമുറയുടെ ചരിത്രത്തിനു സാക്ഷ്യമോ എന്ന നിലയില്‍ എല്ലാ നാടുകളിലും ഇന്നും നില നില്ക്കുന്ന ചില ചരിത്ര സ്മാരകങ്ങളോ പ്രക്യതിയുടെ കരവിരുതോ ആയിട്ടുള്ള ചില കൌതുകങ്ങള്‍ കാണാം. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഇത്തരം കൌതുകങ്ങള്‍ പലപ്പോഴും പ്രക്യതിയെ സംബന്ധിച്ചും ചരിത്രത്തെ സംബന്ധിച്ചുമുള്ള ആളുകളുടെ അജ്ഞതതകള്‍ കൊണ്ടാണ് ഇന്ന് ഇല്ലാതായികൊണ്ടിരിക്കുന്നത്. പുല്ലൂരാംപാറ മേലേ പൊന്നാങ്കയത്തുള്ള അമ്പലപ്പടി ഓളിക്കല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ആനക്കല്ല്, മുകളില്‍ സൂചിപ്പിച്ച രീതിയില്‍ പ്രക്യതിയുടെ കരവിരുത് എന്ന നിലയില്‍ നിരവധി ആളുകളെ ആകര്‍ഷിച്ച ഒരു പാറക്കല്ലാണ്. ഈ പാറക്കല്ലിനെ സംബന്ധിച്ചിടത്തോളം അതിന്റെ വലിപ്പം കൊണ്ടല്ല ആക്യതികൊണ്ടും റോഡിലേക്ക് ചെരിഞ്ഞും സ്ഥിതി ചെയ്യുന്ന എന്ന കൌതുകരമായ അവസ്ഥയാണ് ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള കാരണം.
മേലെ പൊന്നാങ്കയം അമ്പലപ്പടിയില്‍ നിന്നും ഓളിക്കല്‍ റോഡിന്റെ ടാറിംഗ് അവസാനിക്കുന്ന ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ ആനക്കല്ല്. പേരു സൂചിപ്പിക്കുന്നതു പോലെ യഥാര്‍ത്ഥത്തില്‍ ഒരു ആനക്കല്ലാണ്. ആദ്യകാലങ്ങളില്‍ ഈ കല്ലിനു താഴെ നടപ്പു വഴി മാത്രമായിരുന്നു ഉണ്ടായിരുന്നത് പിന്നീട് വികസനം വന്നപ്പോള്‍ നടപ്പു വഴി റോഡായി മാറിയെങ്കിലും റോഡിനു തടസ്സമായി ചെരിഞ്ഞു നിന്ന ഈ ആനക്കല്ല് പൊട്ടിച്ചു നീക്കാനായിരുന്നു ഉദ്ദേശ്യം അന്നത്തെ ഈ പ്രവര്‍ത്തിയുടെ മേല്‍ നോട്ടമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ആനക്കല്ലിന്റെ സൌന്ദര്യം അദ്ദേഹത്തെ ആകര്‍ഷിക്കുകയും ആനക്കല്ല് പൊട്ടിച്ചു മാറ്റുക എന്ന തീരുമാനം മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രദേശത്തെ ഈ റോഡിന്റെ നിര്‍മാണത്തിനായി ഈ പാറക്കല്ല് ഭാഗികമായി പൊട്ടിച്ചു മാറ്റി തുടങ്ങിയിരിക്കുകയാണ്.
ആദ്യ കാലങ്ങളില്‍ ചുറ്റും കാടു മൂടിക്കിടന്നിരുന്ന ഈ കല്ല് ഇപ്പോള്‍ മറിഞ്ഞു വീഴും എന്ന നിലയില്‍ നില്ക്കുന്ന അവസ്ഥ കുട്ടികളെയും മറ്റും ഈ ആനക്കല്ലിനു സമീപത്തു വരുന്നത് ഒഴിവാക്കുമായിരുന്നു പിന്നീട് ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കുകയും കല്ലിന്. പുറകോട്ടു നീളമുണ്ടെന്നു മനസ്സിലാവുകയും ചെയ്തു. ഈ റോഡിലൂടെ കടന്നു വരുന്നവരുടെ പാര്‍ക്കിംഗ് സ്ഥലം കൂടിയായിരുന്നു ആനക്കല്ലിന്റെ അടിവശം, കൂടാതെ മഴയുള്ള സമയത്ത് കയറി നില്ക്കുവാന്‍ പറ്റിയ സ്ഥലം കൂടിയായിരുന്നു ഈ ആനക്കല്ല്. കൌതുകരമായ ഒരു കാഴ്ച എന്നതിനപ്പുറം ആളുകള്‍ക്ക് പ്രയോജനപ്രദമായ ഈ ആനക്കല്ല്, നമ്മെ ഓര്‍മിപ്പിക്കുന്നത് വികസനത്തോടൊപ്പം പ്രക്യതിയുടെ സംരക്ഷണം കൂടി ഉറപ്പാക്കണം എന്ന കാഴ്ചപ്പാട് നമ്മുടെ സമൂഹത്തില്‍ വളരണം എന്നതാണ്.