26 മേയ് 2012

തെങ്ങു കേറാന്‍ ആളെ വേണോ? സഹായിക്കാന്‍ ചങ്ങാതിക്കൂട്ടമുണ്ട്

      
    തെങ്ങുകയറാന്‍ ആളെക്കിട്ടാതെ വിഷമിക്കുന്ന കര്‍ഷകനാണോ നിങ്ങള്‍. ഒരുപക്ഷേ, 'ചങ്ങാതിക്കൂട്ട'ത്തിന്റെ വെബ്‌സൈറ്റ് നിങ്ങള്‍ക്ക് തുണയായേക്കാം. നാളികേര വികസനബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ചിട്ടുള്ള തെങ്ങുകയറ്റക്കാരുടെ കൂട്ടായ്മയാണ് 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം'.
       12 ജില്ലകളിലും ലക്ഷദ്വീപിലും തെങ്ങുകയറ്റത്തിന് പരിശീലനം ലഭിച്ചിട്ടുള്ളവരുടെ പേരും വിലാസവും മൊബൈല്‍ നമ്പറുമാണ് സൈറ്റിലുള്ളത്. നിങ്ങളുടെ സമീപത്തുള്ളത് ആരാണെന്ന് നോക്കിയിട്ട് മൊബൈലില്‍ വിളിച്ചാല്‍ മതി തേങ്ങയിടാന്‍ ആളെത്തും 
                       വെബ്സൈറ്റിലേക്ക് പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 


                   പരമ്പരാഗത തെങ്ങുകയറ്റതൊഴിലാളികള്‍ വന്‍തോതില്‍ രംഗം വിട്ടതോടെയുണ്ടായ പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയ്ക്കാണ്, നാളികേര വികസനബോര്‍ഡ് ചങ്ങാതിക്കൂട്ടത്തിന് രൂപംനല്‍കിയത്. തെങ്ങുകയറാന്‍ സന്നദ്ധരായ യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കി തൊഴിലിന് സജ്ജമാക്കുകയാണ് ഈ പ്രോഗ്രാം വഴി ചെയ്യുക. സംസ്ഥാനത്തൊട്ടാകെ 5000 തെങ്ങുകയറ്റ തൊഴിലാളികളെ പരിശീലിപ്പിച്ച് രംഗത്തിറക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം.

മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍