![]() |
| കോടഞ്ചേരി -പുലിക്കയം റോഡില്‍ മണ്ണെടുത്തു മാറ്റി വീതി കൂട്ടിയിരിക്കുന്നു |
കാപ്പാട്-തുഷാരഗിരി സംസ്ഥാന പാതയില്‍ കോടഞ്ചേരി മുതല്‍ പുലിക്കയം വരെയുള്ള റോഡിന്റെ നിര്‍മാണത്തിന് തുടക്കമായി. പൊതുമരാമത്ത് വകുപ്പിന് സ്ഥലമുടമകള്‍ സൌജന്യമായി നല്‍കിയ സ്ഥലത്ത് വീതി കൂട്ടുന്ന നിര്‍മാണ പ്രവര്‍ത്തികളാണ് ആരംഭിച്ചിരിക്കുന്നത്. നേരത്തെ കോടഞ്ചേരി പഞ്ചായത്ത് ഓഫീസില്‍ പൊതുമരാമത്ത് ഉദ്യോഗസ് ഥരും ജനപ്രതിനിധികളും കോണ്‍ട്രാക്റ്ററും പങ്കെടുത്ത യോഗത്തിലാ യിരുന്നു നിര്‍മാണം ആരംഭിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത് പ്രസ് തുത റോഡില്‍ നവംബറില്‍ പണി ആരംഭിച്ച പുലിക്കയം മുതല്‍ മീമുട്ടി വരെയുള്ള ഭാഗത്ത് ക്വാറി വെയ്സ്റ്റ് നിരത്തി റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുള്ള തീരുമാനവും കൈക്കൊണ്ടിരുന്നു.
