07 മേയ് 2012

ത്രിബിള്‍സ് വോളിബോള്‍ ടൂര്‍ണമെന്റില്‍ പുല്ലൂരാംപാറ ബി ടീം ജേതാക്കളായി


            വലിയകൊല്ലി മിനി സ്റ്റേഡിയത്തില്‍ കെ.സി.വൈ.എം. വലിയകൊല്ലി യൂണിറ്റ് സംഘടിപ്പിച്ച തയ്യില്‍ പോള്‍ മെമ്മോറിയല്‍-മച്ചുകുഴിയില്‍ തോമസ് മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള ത്രിബിള്‍സ് വോളിബോള്‍ ടൂര്‍ണമെന്റില്‍ പുല്ലൂരാംപാറ ബി ടീം ജേതാക്കളായി. പതിനാലോളം  ടീമുകള്‍ മത്സരിച്ച ഏകദിന ടൂര്‍ണമെന്റിന്റെ  ഫൈനലില്‍  മൂന്നു സെറ്റ് കളിയില്‍ പുല്ലൂരാംപാറ എ ടീമിനെ 2-1ന് പരാജയപ്പെടുത്തിയാണ്  പുല്ലൂരാംപാറ ബി ടീം വിജയികളായത്. സുശാന്ത് തോമസ് പുളിക്കത്തടത്തില്‍ ക്യാപറ്റനായ പുല്ലൂരാംപാറ ബി ടീമില്‍ ജോജോ അഗസ്റ്റ്യന്‍ നങ്ങാകുളത്ത്, ബിനീഷ് ജോസ് നരിക്കുഴിയില്‍ എന്നിവര്‍ കളിക്കാരായിരുന്നു. വിജയികള്‍ക്ക് റവ. ഫാ. ജോസ് പെണ്ണാപറമ്പില്‍ ട്രോഫികള്‍ വിതരണം ചെയ്തു. പുല്ലൂരാംപാറ പള്ളിപ്പടിയിലെ മൂന്നു ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ മത്സരിച്ചിരുന്നു.