06 മേയ് 2012

നൂറു മേനിയുടെ തങ്കത്തിളക്കവുമായി സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുല്ലൂരാംപാറ

2011-12 എസ്.എസ്.എല്‍.സി. ബാച്ച്
     പൊതു പരീക്ഷകളില്‍ തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 2011-12 വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കിക്കൊണ്ട്   നാടിന് അഭിമാനമായി. ഇക്കൊല്ലത്തെ സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍  എ ഗ്രേഡ് നേടി സ്കൂളിന് പ്രശസ്തി നേടിതന്ന നീതു പ്രേം എസ്.എസ്.എല്‍.സി. പരീക്ഷയിലെ എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിക്കൊണ്ട്   ഒരിക്കല്‍ കൂടി സ്കൂളിന് അഭിമാനമായി.

                                                   നീതു പ്രേം
        വര്‍ഷങ്ങളായി പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍   മികച്ച വിജയങ്ങള്‍ നേടിയിട്ടുള്ള പുല്ലൂരാംപാറ സ്കൂള്‍, അക്കാദമിക്ക് രംഗത്ത് ഒരിക്കല്‍ കൂടി മികവ് തെളിയിച്ചിരിക്കുകയാണ്. 197 കുട്ടികളാണ് ഇക്കൊല്ലം പുല്ലൂരാംപാറയില്‍ എസ്.എസ്.എല്‍ സി പരീക്ഷയെഴുതിയത്. മുഴുവന്‍ കുട്ടികളും വിജയിച്ച് ഉപരിപഠനത്തിന് അര്‍ഹത നേടിയിരിക്കുയാണ്.  പ്രധാനധ്യാപകന്‍ സ്കറിയാ സാറിന്റെ നേത്യത്വത്തിലുള്ള അധ്യാപകരുടെ അര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികളുടെ ചിട്ടയോടു കൂടിയുള്ള പഠനവും പുല്ലൂരാംപാറ സ്കൂളിനെ നൂറുമേനിയുടെ തിളക്കത്തിന് അര്‍ഹരാക്കി. മികച്ച വിജയം നേടിയ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിന് അനുമോദനങ്ങള്‍ .