05 മേയ് 2012

പൊന്നാങ്കയത്തു നിന്നും രാജവെമ്പാലയെ പിടികൂടി

രാജവെമ്പാലയുമായി ഹുസൈന്‍ കാരമൂല
            പുല്ലൂരാംപാറ പൊന്നാങ്കയം മേല്‍മല  ഭാഗത്തുള്ള പുതുപ്പറമ്പില്‍ വിജയന്റെ  വീടിന്റെ അടുക്കളയില്‍ നിന്നും  രാജവെമ്പാലയെ പിടികൂടി. താമരശ്ശേരി റേഞ്ചിലെ വാച്ചറായ ഹുസൈന്‍ കാരമൂലയാണ്, പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയോടു കൂടി പട്ടിയുടെ അസാധാരണമായ കുര കേട്ട് പുറത്തേക്കിറങ്ങിയ വിജയന്‍ വീടിന്റെ പുറകു വശത്ത് ഒരു മീറ്ററോളം പൊക്കത്തില്‍ പത്തി വിടര്‍ത്തി നില്ക്കുന്ന  രാജവെമ്പാലയെയാണ് കണ്ടത്, വടിയെടുക്കാനായി വിജയന്‍ മാറിയ തക്കത്തില്‍ രാജവെമ്പാല വീടിന്റെ അടുക്കളയില്‍ കയറി പറ്റുകയായിരുന്നു. തുടര്‍ന്ന് വിജയന്‍ വനം വകുപ്പുകാരെ വിവരം അറിയിക്കുകയും ആറു മണിയോടെ ഹുസൈന്‍ കാരമൂലയുടെ നേത്യത്വത്തില്‍ ഏകദേശം നാലു മീറ്ററോളം നീളമുള്ള  രാജവെമ്പാലയെ പിടികൂടുകയും, ഫോറസ്റ്റര്‍ പി. മുരളീധരന്‍ ഗാര്‍ഡുമാരായ കെ.ടി. ലത്തീഫ്, വി.പി. രാജന്‍ എന്നിവര്‍ ചേര്‍ന്ന്  രാത്രിയോടു കൂടി നിലമ്പൂര്‍ പന്തീരായിരം ഉള്‍വനത്തില്‍ കൊണ്ടു ചെന്നു വിടുകയും ചെയ്തു. ഉള്‍വനങ്ങളില്‍ മാത്രം കണ്ടു വരുന്ന രാജവെമ്പാലകള്‍ അടുത്തകാലങ്ങളില്‍ ജനവാസ പ്രദേശങ്ങളിലേക്കിറങ്ങുന്നത് പതിവായിരിക്കുകയാണ്. കുറച്ചു നാളുകള്‍ക്കു മുന്‍പ് കക്കാടംപൊയിലില്‍ നിന്നും, കൂമ്പാറയില്‍ നിന്നും ,കട്ടിപ്പാറയില്‍ നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു.
 ഫോട്ടോ: ശരത് പ്രസാദ്