കുടുംബക്കൂട്ടായ്മ സജീവമാക്കി നില നിര്‍ത്തുന്ന പുല്ലൂരാംപാറ ഇടവക മൂന്നാം
വാര്‍ഡ് സെന്റ് പോള്‍സ് കുടുംബ യൂണിറ്റിലെ വാര്‍ഷികാഘോഷം മെയ് ഒന്നിന്
തീക്കുഴിവയലില്‍ ബാബുവിന്റെ വീട്ടില്‍ വച്ചു നടന്നു. വാര്‍ഷികാഘോഷത്തോടനു
ബന്ധിച്ച് നിരവധി കായിക മത്സരങ്ങളും കലാമത്സരങ്ങളും
നടന്നു. കൊച്ചുകുട്ടികളും യുവാക്കളും പ്രായമായവരും പ്രായഭേദമ ന്യേ
മത്സരങ്ങളില്‍ പങ്കെടുത്തു. വൈകുന്നേരം നാലു മണിക്ക് കായിക മത്സരങ്ങളോടെ
തുടങ്ങിയ ആഘോഷം എട്ടു മണിയോടെ അവസാനിച്ചു.
മിഠായി പെറുക്കല്‍, സ്പൂണ്‍ റെയ്സ്, തിരികത്തിച്ചോട്ടം, തേങ്ങാമോഷണം,
പന്തു കൈമാറല്‍ എന്നീ മത്സരങ്ങളില്‍ എല്ലാവരും ആവേശപൂര്‍വ്വം പങ്കെടുത്തു.
തുടര്‍ന്ന് നടന്ന ബൈബിള്‍ ക്വിസ് മത്സരത്തിന് ബാബു തുണ്ടത്തില്‍ നേത്യത്വം
നല്‍കി മത്സരത്തില്‍ കൊടുകപ്പള്ളില്‍, തീക്കുഴിവയലില്‍, തുണ്ടത്തില്‍
കുടുബങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
മത്സരങ്ങള്‍ക്കുശേഷം പുല്ലൂരാംപാറ പള്ളി വികാരി റവ ഫാ. എഫ്രേം
പൊട്ടനാനിക്കലിന്റെ നേത്യത്വത്തില്‍ പ്രാര്‍ഥന നടന്നു. പ്രാര്‍ഥനക്കു ശേഷം
നടന്ന ചടങ്ങില്‍ റവ ഫാ. എഫ്രേം പൊട്ടനാനിക്കല്‍ അസ്സിസ്റ്റന്റ് വികാരി റവ
ഫാ അമല്‍ കൊച്ചുകൈപ്പയില്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. വൈകുന്നേരം എട്ടുമണിക്ക് നേരത്തെ തീരുമാനിച്ച പ്രകാരം
തയ്യാറാക്കിയ ഭക്ഷണത്തോടെ വാര്‍ഷികാഘോഷം പൂര്‍ത്തി യായി.