02 മേയ് 2012

കൂടത്തായി ഗ്യാസ് ഏജന്‍സിയുടെ കീഴിലുള്ള പാചക വാതക ഉപഭോതാക്കളെ തിരുവമ്പാടി ഗ്യാസ് ഏജന്‍സിയുടെ കീഴിലാക്കി


       മലയോര മേഖലയിലെ പാചക വാതക ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ആശ്വാസമേകുന്ന ഒരു നടപടിക്കാണ് ഇക്കഴിഞ്ഞ ദിവസം തീരുമാനമായത്. കൂടത്തായി ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സിയുടെ കീഴിലുള്ള 15000 പാചകവാതക ഉപഭോക്താക്കളെ തിരുവമ്പാടിയിലുള്ള ഭാരത് ഗ്യാസ് ഏജന്‍സിയുടെ കീഴിലേക്ക് മാറ്റാന്‍ നടപടിയായി. തിരുവമ്പാടി, പുല്ലൂരാംപാറ, ആനക്കാംപൊയില്‍, മരഞ്ചാട്ടി, കൂടരഞ്ഞി എന്നീ മേഖലകളിലെ ഉപഭോക്താക്കളെയാണ് മാറ്റിയതെന്ന് കൂടത്തായി ഗ്യാസ് ഏജന്‍സി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 5000 ഉപഭോക്താക്കളെയാണ് മാറ്റുന്നത്. മെയ് 5 മുതല്‍ എല്ലാ പ്രവ്യത്തി ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ ട്രാന്‍സ്ഫര്‍ നല്കുന്നതിന്  സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടു കൂടി ഇന്‍ഡേന്‍ ഗ്യാസ് ഉപഭോക്താക്കളായ മലയോര മേഖലയിലെ ആയിരക്കണക്കിനു കുടുംബങ്ങളുടെ  പാചകവാതകത്തിനുള്ള കാത്തിരിപ്പിന് അവസാനമാവുകയാണ്. ഭാരത് ഗ്യാസ് ഏജന്‍സി തിരുവമ്പാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടു കൂടി മലയോര മേഖലയില്‍ ഇന്‍ഡേന്‍ ഗ്യാസ് വിതരണം അവതാളത്തിലായിരുന്നു.