25 ഏപ്രിൽ 2012

ജൈവക്യഷി പദ്ധതി:വാഴ വിത്ത് വിതരണം ചെയ്തു

വിത്ത് വിതരണത്തിന്റെ ഉദ് ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കളത്തൂര്‍ നിര്‍വഹിക്കുന്നു
                തിരുവമ്പാടി ക്യഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ആനക്കാംപൊയിലിലെ കരിമ്പ്, പൂമരത്തും കൊല്ലി പ്രദേശങ്ങളില്‍ നടപ്പിലാക്കി വരുന്ന ജൈവക്യഷി പദ്ധതി പ്രകാരം വാഴ വിത്തുകള്‍  വിതരണം ചെയ്തു. വിത്ത് വിതരണത്തിന്റെ ഉദ് ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കളത്തൂര്‍ നിര്‍വഹിച്ചു.
                കഴിഞ്ഞ മാസമാണ്  ഈ പ്രദേശം ജൈവ ക്യഷി പദ്ധതി പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടതും അതിന്റെ ഉദ്ഘാടനം വിപുലമായി നടന്നതും. കരിമ്പ് പൂമരത്തും കൊല്ലി പ്രദേശത്തെ നൂറു ഹെക്ടര്‍ സ്ഥലത്ത് പൂര്‍ണമായും ജൈവ രീതിയിലുള്ള ക്യഷി സമ്പ്രദായമാണ് അനുവര്‍ത്തിച്ചു വരുന്നത്. പദ്ധതിയില്‍ 18,125 വാഴവിത്തുകളാണ് സൌജന്യമായി വിതരണം ചെയ്യുന്നത്.
          ചടങ്ങില്‍ ക്യഷിഓഫീസര്‍ പി പ്രകാശ്, പദ്ധതി കണ്‍വീനര്‍ സണ്ണി പടപ്പനാനി, വിന്‍സന്റ് അടക്കാപ്പാറ, സണ്ണി പിണക്കാട്ട് എന്നിവര്‍ പ്രസം ഗിച്ചു