പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ സബ് സെന്ററായ പുലിക്കയം മരിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അവധിക്കാല വോളിബോള്‍ പരിശീലനങ്ങള്‍ പുരോഗമിക്കുന്നു. സായ് കോച്ച് ടി.ടി. ജോസഫിന്റെ നേത്യത്വത്തില്‍ ജോയി കാട്ടു നിലത്ത്, ജോണ്‍സണ്‍ പുളിമൂട്ടില്‍, ടോമി ചെറിയാന്‍ എന്നിവരാണ്. പരിശീലനം നല്കുന്നത്. രാവിലെയും ഉച്ച കഴിഞ്ഞുമുള്ള നാലു സെഷനുകളിലായിട്ടാണ് പരിശീലനങ്ങള്‍ നടക്കുന്നത് മലയോര മേഖലകളിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള നൂറോളം കായികതാരങ്ങള്‍ കോച്ചിങ്ങ് ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.
ഇതോടൊപ്പം താമരശ്ശേരി രൂപതയുടെ എപിസ്കോപ്പല്‍ സ്പോര്‍ട്സ് അക്കാദമിയുടെ വോളിബോള്‍ പരിശീലനങ്ങളും മരിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വെച്ചു നടക്കുന്നുണ്ട്. ആണ്‍ കുട്ടികളുടെ ആദ്യ ബാച്ചിന്റെ പരിശീലനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായി താമരശ്ശേരി രൂപതയിലെ വിവിധ ഇടവകളില്‍ നിന്നുള്ള നാല്പതോളം കായികതാരങ്ങള്‍ പരിശീലനങ്ങളില്‍ പങ്കെടുത്തു.

