പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ആദ്യ കുര്‍ബാന സ്വീകരണവും, സ്ഥൈര്യലേപന സ്വീകരണവും ഏപ്രില്‍ 25ം തീയതി ബുധനാഴ്ച താമരശ്ശേരി ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. പുല്ലൂരാംപാറ ഇടവകയിലെ അറുപതോളം കൂട്ടികളാണ് ഇക്കൊല്ലം ആദ്യ കുര്‍ബാന സ്വീകരണം നടത്തിയത്. ആദ്യ കുര്‍ബാന സ്വീകരണം നടത്തിയ കുട്ടികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.