പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന്റെ വജ്ര ജൂബിലി സ്മാരകമായി നിര്‍മിച്ച പെഡഗോഗിക്കല്‍ പാര്‍ക്കിന്റെ ആശീര്‍വാദനകര്‍മം താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയിലും ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജും നിര്‍വഹിച്ചു. മാര്‍ച്ച് 30ം തീയതി ഉച്ച കഴിഞ്ഞ് നടന്ന ചടങ്ങുകളില്‍ സ്കൂള്‍ മാനേജര്‍ റവ.ഫാ.എഫ്രേം പൊട്ടനാനിക്കല്‍, അസ്സിസ്റ്റന്റ് മാനേജര്‍ അമല്‍ കൊച്ചുകൈപ്പേല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കളത്തൂര്‍, പഞ്ചായത്ത് അംഗങ്ങള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബെന്നി ലൂക്കോസ്, പി.റ്റി.എ പ്രസിഡന്റ് ബാബു ടി.കെ. മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍, പൂര്‍വ്വ അധ്യാപകര്‍, അധ്യാപകര്‍, പി.റ്റി.എ അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
ചടങ്ങിന്റെ ദ്യശ്യങ്ങള്‍




