15 ഏപ്രിൽ 2012

വജ്ര ജൂബിലി വിളംബര ജാഥ നടത്തി


            പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു കൊണ്ട് വിളംബര ജാഥ നടത്തി. മാര്‍ച്ച് 30ം തീയതി വെള്ളിയാഴ്ച സ്കൂള്‍ മാനേജര്‍ റവ.ഫാ.എഫ്രേം പൊട്ടനാനിക്കല്‍  പതാക സ്കൂള്‍ ലീഡര്‍ക്ക് കൈമാറിക്കൊണ്ട് വിളംബര ജാഥയ്ക്കു ആരംഭം കുറിച്ചു. സ്കൂളില്‍ നിന്നും പുല്ലൂരാംപാറ ടൌണിലേക്ക് നടത്തിയ വിളംബര ജാഥയില്‍, വര്‍ണ്ണ ബലൂണുകളും, കൊടികളും, റിബണുകളും കൈകളിലേന്തി  നൂറു കണക്കിന്  കുട്ടികള്‍  അണിനിരന്നു. സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് മേരി ടീച്ചര്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിസിപ്പല്‍ ഇന്‍ ചാര്‍ജ് ബെന്നി സാര്‍, പി.റ്റി.എ.പ്രസിഡന്റ് ബാബു ടി.കെ.,അധ്യാപകര്‍,പി.റ്റി.എ. പ്രതിനിധികള്‍  എന്നിവര്‍ വിളംബര ജാഥയ്ക്കു  നേത്യത്വം നല്കി.

                           വിളംബര ജാഥയുടെ കൂടുതല്‍ ദ്യശ്യങ്ങള്‍