ഈ ഡിജിറ്റല്‍ യുഗത്തില്‍ പാസ് വേര്‍ഡുകള്‍ നമ്മുടെ
ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. സ്വകാര്യത
സൂക്ഷിക്കാനും സാമ്പത്തിക ഇടപാടുകള്‍ ക്കുമെല്ലാം പാസ് വേര്‍ഡുകള്‍ കൂടിയേ
തീരു. ഇന്നു യുവാക്കള്‍ കൂടുതല്‍ സമയം ചില വഴിക്കുന്ന സോഷ്യല്‍ നെറ്റ്
വര്‍ക്കിംഗ് വെബ്സൈറ്റുകള്‍, ഈമെയില്‍, എ.ടി.എം, ഓണ്‍ലൈന്‍ ബാങ്കിംഗ്,
ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കല്‍, ഫോറം
വെബ്സൈറ്റുകള്‍, ക്രെഡിറ്റ് കാര്‍ഡ്, വിവിധ നെറ്റ് വര്‍ക്കുകള്‍,
ബയോസ്.......... തുടങ്ങി ആധുനിക ഡോറുകളില്‍ വരെ നാം പാസ് വേര്‍ഡുകള്‍
ഉപയോഗിക്കുന്നു.
ഈ ആധുനിക കാലത്ത് സമൂഹവുമായി ഇടകലര്‍ന്ന് ജീവിക്കുന്ന നമുക്ക് പാസ് വേര്‍ഡുകള്‍ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. അതു കൊണ്ടു തന്നെ സ്വാഭാവികമായും നാം ഉപയോഗിക്കുന്ന ഈ പാസ് വേര്‍ഡുകള്‍ സുരക്ഷിതമാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്നു നാം ഉപയോഗിക്കുന്ന ഒരു പാസ് വേര്‍ഡും പൂര്‍ണ്ണമായി സുരക്ഷിതമാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല. വിദഗ്ദമായി തയറാക്കിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ കൊണ്ട് ഏതു പാസ് വേര്‍ഡിനെയും തിരിച്ചറിയാനാകും. പക്ഷെ ഇതിനെടുക്കുന്ന സമയം വളരെ പ്രധാനമാണ്. വളരെ ദുര്‍ബലമായ പാസ് വേര്‍ഡുകള്‍ കണ്ടു പിടിക്കാന്‍ ഈ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്ക് വളരെ ഏളുപ്പമാണ്. അതേ സമയം ശക്തമായ പാസ് വേര്‍ഡുകള്‍ നിര്‍മ്മിച്ചാല്‍ അവ കണ്ടു പിടിക്കാന്‍ വളരെയേറെ സമയമെടുക്കും. പാസ് വേര്‍ഡുകള്‍ കൂടുതല്‍ സുരക്ഷിതമാവുക നാം നിര്‍മിച്ച പാസ് വേര്‍ഡിന്റെ ശക്തി, ഉപയോഗരീതി എന്നിവയെ ആശ്രയിച്ചിരിക്കും.
ഈ ആധുനിക കാലത്ത് സമൂഹവുമായി ഇടകലര്‍ന്ന് ജീവിക്കുന്ന നമുക്ക് പാസ് വേര്‍ഡുകള്‍ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. അതു കൊണ്ടു തന്നെ സ്വാഭാവികമായും നാം ഉപയോഗിക്കുന്ന ഈ പാസ് വേര്‍ഡുകള്‍ സുരക്ഷിതമാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്നു നാം ഉപയോഗിക്കുന്ന ഒരു പാസ് വേര്‍ഡും പൂര്‍ണ്ണമായി സുരക്ഷിതമാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല. വിദഗ്ദമായി തയറാക്കിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ കൊണ്ട് ഏതു പാസ് വേര്‍ഡിനെയും തിരിച്ചറിയാനാകും. പക്ഷെ ഇതിനെടുക്കുന്ന സമയം വളരെ പ്രധാനമാണ്. വളരെ ദുര്‍ബലമായ പാസ് വേര്‍ഡുകള്‍ കണ്ടു പിടിക്കാന്‍ ഈ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്ക് വളരെ ഏളുപ്പമാണ്. അതേ സമയം ശക്തമായ പാസ് വേര്‍ഡുകള്‍ നിര്‍മ്മിച്ചാല്‍ അവ കണ്ടു പിടിക്കാന്‍ വളരെയേറെ സമയമെടുക്കും. പാസ് വേര്‍ഡുകള്‍ കൂടുതല്‍ സുരക്ഷിതമാവുക നാം നിര്‍മിച്ച പാസ് വേര്‍ഡിന്റെ ശക്തി, ഉപയോഗരീതി എന്നിവയെ ആശ്രയിച്ചിരിക്കും.
1 നിങ്ങള്‍
ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഇമെയില്‍ ഹാക്ക് ചെയ്തിട്ടുണ്ടോ
എന്നും ഇമെയിലിന്റെ പാസ് വേര്‍ഡ് മാറ്റേണ്ടതുണ്ടോ എന്നു പരിശോധിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
2 നിങ്ങള്‍ ഉപയോഗിക്കുന്ന പാസ് വേര്‍ഡ് ശക്തമാണോ എന്ന് പാസ് വേര്‍ഡ് ചെക്കര്‍ ഉപയോഗിച്ച് പരിശോധിച്ചു നോക്കാം അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പാസ് വേര്‍ഡുകള്‍ സുരക്ഷിതമാക്കാന്‍ എന്തു ചെയ്യണം 2 നിങ്ങള്‍ ഉപയോഗിക്കുന്ന പാസ് വേര്‍ഡ് ശക്തമാണോ എന്ന് പാസ് വേര്‍ഡ് ചെക്കര്‍ ഉപയോഗിച്ച് പരിശോധിച്ചു നോക്കാം അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
- പാസ് വേര്‍ഡുകള്‍ എട്ടോ അതിലധികമോ അക്ഷരങ്ങളും,അക്കങ്ങളും ചിഹ്നങ്ങളും ഉള്‍പ്പെടുത്തി നിര്‍മിക്കുക .വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും അക്കങ്ങളും, ചിഹ്നങ്ങളും ഉള്‍പ്പെടുത്തി പത്ത് അക്ഷരങ്ങളെങ്കിലും ഉള്ള നിഘണ്ടുവില്‍ കാണുവാന്‍ സാധിക്കാത്ത വാക്കിനെ നല്ല പാസ് വേര്‍ഡായി കണക്കാക്കാം
- ഒരു ഈമെയിലിനു പോലും മറുപടിയായി യൂസര്‍ ഐ.ഡിയോ പാസ് വേര്‍ഡോ കൊടുക്കാതിരിക്കുക ബാങ്കുകളോ ഏതു വിശ്വസ്ത സ്ഥാപനങ്ങളോ ഒരിക്കലും ഈമെയില്‍ വഴി ഇത്തരം വിവരങ്ങള്‍ ആരായാറില്ല.
- ഇന്നത്തെക്കാലത്ത് നമ്മളെല്ലാവരും ഒന്നിലധികം പാസ് വേര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ്. ഇതിനായി സങ്കീര്‍ ണ്ണങ്ങളായ അനേകം പാസ് വേര്‍ഡുകള്‍ ഓര്‍ത്തുവയ്ക്കുന്നതു വയ്ക്കുന്നത് എളുപ്പവുമല്ല അതിനാല്‍ ഉപയോഗിക്കുന്ന വെബ്സൈറ്റുമായി ബന്ധമുള്ള വാക്കുകളോ മറ്റോ കണ്ടെത്തി പാസ് വേര്‍ഡുകള്‍ നിര്‍മിക്കുക പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം തിരെഞ്ഞെടുക്കുന്ന വാക്ക് നിങ്ങള്‍ക്ക് ഓര്‍മിക്കാന്‍ കഴിയുന്നതും മറ്റുള്ളവര്‍ക്ക് ഊഹിക്കാന്‍ കഴിയാത്തതും ആയിരിക്കണം .
ഡിക്ഷണറിയിലുള്ള വാക്കുകള്‍ പാസ് വേര്‍ഡായി ഒരിക്കലും നല്കരുത് - തിരിച്ചെഴുതുന്നതും, തുടര്‍ച്ചയായി വരുന്നതും, അക്ഷരതെറ്റോടുകൂടിയുള്ളതുമായ വാക്കുകള്‍ പാസ് വേര്‍ഡായി നല്കാതിരിക്കുക.
- പാസ് വേര്‍ഡുകള്‍ നിശ്ചിത കാലയളവില്‍ മാറ്റിക്കൊണ്ടിരിക്കുക.
നിങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള കമ്പ്യൂട്ടറുകളിലല്ലാതെ ഒരു കമ്പ്യൂട്ടറിലും പാസ് വേര്‍ഡുകള്‍ സേവ് ചെയ്തു വെയ്ക്കാതിരിക്കുക. - പാസ് വേര്‍ഡുകള്‍ എഴുതി സൂക്ഷിക്കുക ഇതു സുരക്ഷിതമല്ലെന്നു പറയാറുണ്ടെങ്കിലും നിരവധി പാസ് വേര്‍ഡുകള്‍ ഉപയോഗിക്കുമ്പോഴും അടിക്കടി മാറ്റേണ്ടി വരുമ്പോഴും മറവി പറ്റാന്‍ സാധ്യത ഏറെയാണ്.അതുകൊണ്ട് പാസ് വേര്‍ഡുകള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ എഴുതി സൂക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ല.
- ആരുമായും ഒരു കാരണവശാലും പാസ് വേര്‍ഡുകള്‍ പങ്കുവെയ്ക്കാതിരിക്കുക.
ഒന്നില്‍ കൂടുതല്‍ അക്കൌണ്ടുകള്‍ക്ക് ഒരേ പാസ് വേര്‍ഡുകള്‍ ഉപയോഗിക്കാതിരിക്കുക. പ്രത്യേകിച്ചും സുപ്രധാനമായ അക്കൌണ്ടുകള്‍ക്ക്.
യൂസര്‍ ഐ.ഡിയോടു സാമ്യമുള്ള പാസ് വേര്‍ഡുകള്‍ ഉപയോഗിക്കാതിരിക്കുക. നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒരിക്കലും പാസ് വേര്‍ഡായി ഉപയോഗിക്കാതിരിക്കുക.ഉദാ.ജനനതിയതി, വാഹന നമ്പര്‍ .......തുടങ്ങിയവ.
കീബോര്‍ഡില്‍ അടുത്തടുത്തു വരുന്ന അക്ഷരങ്ങളും അക്കങ്ങളും പാസ് വേര്‍ഡായി ഉപയോഗിക്കാതിരിക്കുക. - ഇന്റര്‍ നെറ്റ് കഫെ വഴി ഓണ്‍ ലൈന്‍ ഇടപാടുകള്‍ നടത്തുന്നതും ഇമെയിലുകള്‍ ചെക്ക് ചെയ്യുന്നതും പരമാവധി ഒഴിവാക്കുക. അനിവാര്യമായ സാഹചര്യങ്ങളില്‍ ഇത്തരം ഇടപാടുകള്‍ നടത്തേണ്ടി വരുമ്പോള്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുക. ഇതിനായി കമ്പ്യൂട്ടറിന്റെ CPUവില്‍ അസാധാരണമായി എന്തെങ്കിലും ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ കണ്‍ട്രോള്‍ പാനലില്‍ ചെന്ന് പ്രോഗ്രാം അണ്‍ ഇന്‍സ്റ്റാള്‍ ചെക്ക് ചെയ്ത് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന പാസ് വേര്‍ഡുകളും മറ്റുവിവരങ്ങളും ശേഖരിക്കുന്ന കീലോഗര്‍ പോലുള്ള പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.
- ഇന്റെര്‍നെറ്റ് കഫെകളില്‍ നെറ്റ് ഉപയോഗം കഴിഞ്ഞതിനു ശേഷം ഇന്റര്‍നെറ്റ് ബ്രൌസറിലെ ഹിസ്റ്ററി ക്ലീന്‍ ചെയ്യുക, കുക്കീസുകളെ നീക്കം ചെയ്യുക ഇതിനായി ഫയര്‍ ഫോക്സ് മോസില്ല ഉപയോഗിക്കുന്നവര്‍ക്ക് മെനു ബാറിലുള്ള ടൂള്‍ സില്‍ ഓപ്ഷന്‍ ലഭ്യമാണ്. ക്രോം ഉപയോഗിക്കുന്നവര്‍ അഡ്രസ്സ് ബാറിന്റെ ഇടത്തെയറ്റത്തുള്ള ഐക്കണില്‍ ക്ലിക്ക് ചെയ്യുക എക്സ്പ്ലോറര്‍ ഉപയോഗിക്കുന്നവര്‍ ടാസ്ക് ബാറിലെ ടൂള്‍സില്‍ പോയി ഇന്റെര്‍നെറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ മതി.
- കീലോഗര്‍ പോലുള്ള പ്രോഗ്രാമുകളെ നേരിടാനായി ബാങ്കുകളുടെയും മറ്റും വെബ്സൈറ്റുകളില്‍ ലഭ്യമാകുന്ന ഓണ്‍ സ്ക്രീന്‍ ബോര്‍ ഡുകള്‍ ഉപയോഗിക്കുക.
- വെബ്സൈറ്റുകളിലും ഇമെയില്‍ സേവന സംവിധാനങ്ങളിലും സാധാരണയായി പാസ് വേര്‍ഡ് മറന്നു പോയാല്‍ റീസെറ്റ് ചെയ്യുവാനായി ഒന്നോ രണ്ടോ അടയാള ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും രേഖപ്പെടുത്തേണ്ടതുണ്ട്. പാസ് വേര്‍ഡു പോലെ തന്നെ പ്രധാനപെട്ടതാണ്. അവയ്കു നല്കേണ്ട ഉത്തരങ്ങളും. കാരണം വ്യക്തിപരമായ ചോദ്യങ്ങളാണ്. അതില്‍ നല്കിയിരിക്കുന്നത് അതു കൊണ്ടു തന്നെആ വ്യക്തിയുമായി അടുപ്പമുള്ള ആളിന്,പെട്ടെന്നു തന്നെ ഉത്തരങ്ങള്‍ നല്കി അക്കൌണ്ട് ഹാക്ക് ചെയ്യാന്‍ കഴിയും .ഇതൊഴിവാക്കാന്‍ എറ്റവും നല്ലത് അതില്‍ നല്കിയിട്ടുള്ള മറ്റൊരു ഓപ്ഷനായ സ്വന്തം ചോദ്യം രേഖപ്പെടുത്തി ഉത്തരം നല്കിയാല്‍ മതി.
- ഹാക്കര്‍മാരുടെ തുടര്‍ച്ചയായുള്ള അക്രമണങ്ങളില്‍ നിന്നും ഉപഭോക്താക്കളുടെ അക്കൌണ്ടുകള്‍ സംരക്ഷിക്കാന്‍ പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും ബാങ്കിംഗ് സൈറ്റുകളും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് ഇതനുസരിച്ച് രണ്ടൊ മൂന്നോ തെറ്റായ ശ്രമങ്ങള്‍ ക്കു ശേഷം അക്കൌണ്ട് ഒരു നിശ്ചിത സമയത്തേക്ക് ലോക്ക് ആയി പോകുന്നു. കൂടാതെ ചില വെബ്സൈറ്റുകള്‍ ഒരു ദിവസം വരെ ലോക്ക് ചെയാറുണ്ട്.
- ഫിഷിംഗ് സൈറ്റുകളിലും വ്യാജ ഇമെയിലുകളിലും ക്ലിക്ക് ചെയ്ത് യൂസര്‍ നെയിമും പാസ്സ് വേര്‍ ഡും നല്കി കബളിക്കപ്പെട്ടു എന്നുറപ്പായാല്‍ ഉടന്‍ തന്നെ പാസ് വേര്‍ഡ് മാറ്റുക.
- വിശ്വാസ യോഗ്യമല്ലാത്ത ബ്രൌസിംഗ് ടൂള്‍ ബാറുകളിലോ പാസ് വേര്‍ഡ് മാനേജിംഗ് സോഫ്റ്റ് വേറുകളിലോ പാസ് വേര്‍ഡുകള്‍ സൂക്ഷിക്കാതിരിക്കുക.
- എ.ടി.എമ്മിലും മറ്റും ഉപയോഗിക്കുന്ന പാസ് വേര്‍ഡുകളും മറ്റും മൊബൈലില്‍ കുറിച്ചു വയ്ച്ച് മൊബൈലിന്‍ ലോക്ക് സംവിധാനം ഏര്‍പ്പെടുത്തി വെയ്ക്കുന്നതു പാസ് വേര്‍ഡുകള്‍ മാനേജ് ചെയ്യുന്നതിനു സൌകര്യമായിരിക്കും .
- ഉപയോഗം അവസാനിപ്പിച്ചതോ കംപ്ലയിന്റ് ആയതോ ആയ മൊബൈല്‍ ഫോണുകളും കംപ്യൂട്ടറുകളും ഒഴിവാക്കുമ്പോള്‍ അതിലുള്ള ഡാറ്റകള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു എന്നുറപ്പു വരുത്തണം. അത് നശിപ്പിക്കുവാനുള്ള സോഫ്റ്റ് വേറുകള്‍ ഇന്നു നെറ്റില്‍ ലഭ്യമാണ്. അങ്ങിനെ ചെയ്തില്ലെങ്കില്‍ ഇവയില്‍ നേരത്തെ ശേഖരിച്ചു വെച്ച ഡേറ്റകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്.
ബ്ലോഗ് അഡ്മിനിസ് ട്രേറ്റര്‍