08 ഏപ്രിൽ 2012

മലയോര മേഖലയില്‍ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടം

ചുഴലിക്കാറ്റില്‍ നാശം സംഭവിച്ച തച്ചോട്ടില്‍ ബാലക്യഷ്ണന്റെ വീട്
                            തിരുവമ്പാടി പഞ്ചായത്തിലെ കരിമ്പ്, തേന്‍പാറ, പൂമരത്തിന്‍ കൊല്ലി, പുന്നക്കല്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ ആറാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 3 മണിയോടുകൂടിയുണ്ടായ ചുഴലിക്കാറ്റില്‍ വന്‍ ക്യഷി നാശം സംഭവിച്ചു. തേന്‍പാറ തച്ചോട്ടില്‍ ബാലക്യഷ്ണന്റെവീടിന് മുകളില്‍ പ്ലാവ് ഒടിഞ്ഞ് വീണ് സാരമായ കേടുപറ്റി. ഈ പ്രദേശങ്ങളില്‍ പകുതി മാത്രം മൂപ്പിലെത്തിയ ആയിരക്കണക്കിന് വാഴകളാണ് നിലം പൊത്തിയിരിക്കുന്നത്. തെങ്ങ് കമുക്, കുരുമുളക്, എന്നിവനശിച്ച ഈ പ്രദേശങ്ങളിലെ കര്‍ഷകര്‍ വളരെ പ്രതീക്ഷകളോടെയാണ്, വാഴക്ക്യഷിയിലേക്ക് തിരിഞ്ഞത്. കറിക്കായ പരുവത്തില്‍പ്പോലുമെത്താതെ ഒരു വര്‍ഷത്തെ അധ്വാനവും പ്രതീക്ഷകളുമാണ് പൊലിഞ്ഞിരിക്കുന്നത്. 

ചുഴലിക്കാറ്റില്‍ നാശം സംഭവിച്ച വാഴത്തോട്ടം ശ്രീമതി. ഏലിയാമ്മ ജോര്‍ജും സംഘവും സന്ദര്‍ശിക്കുന്നു
          കൂടുതലായി ക്യഷി നാശം സംഭവിച്ച ഗോപി മുള്ളന്‍ കുഴി, സണ്ണി പിണക്കാട്ട്, സുനില്‍ കാട്ടര്‍കുടി, സണ്ണി പടപ്പനാനി, രാജേഷ് ഓലിപ്പറമ്പില്‍, ബെന്നി കുന്നത്ത്, മനോജ് വാഴേപ്പറമ്പില്‍, രവീന്ദ്രന്‍ കോച്ചേരി, ജോര്‍ജ് തൈക്കൂട്ടം , സ്കറിയ കൊച്ചു കൈപ്പേല്‍ തുടങ്ങിയവരുടെ ക്യഷിയിടങ്ങള്‍ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ ജോസഫ്, വൈസ് പ്രസിഡന്റ് തോമസ് കളത്തൂര്‍ , വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഓമന വിശ്വംഭരന്‍ , ജോസ് ചൂരത്തൊട്ടിയില്‍, ക്യഷി ഓഫീസര്‍  പ്രകാശ് പി, ക്യഷി അസ്സിസ്റ്റന്റ് ഹരികുമാര്‍ എന്‍ കെ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു