മനുഷ്യനെ അവന്റെ പാപത്തില്‍ നിന്നും മോചിപ്പിച്ച് നന്മയുടേയും സമാധാനത്തിന്റെയും മാര്‍ഗത്തിലേക്ക് കൊണ്ടു വരുന്നതിനായി കാല്‍വരിയിലെ കുരിശില്‍ സ്വയം ജീവനര്‍പ്പിച്ച ഈശോയുടെ പീഡാനുഭവ സ്മരണകള്‍ പുതുക്കിക്കൊണ്ട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നിന്നും പൊന്നാങ്കയം കുരിശുപള്ളിയിലേക്ക് 'കുരിശിന്റെ വഴി' നടത്തി. ദുഖ:വെള്ളിയാഴ്ചയായ ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് പുല്ലൂരാംപാറ ദേവാലയത്തില്‍ നിന്നും ആരംഭിച്ച കുരിശിന്റെ വഴിക്ക് നൂറുകണക്കിന് ഇടവക ജനങ്ങള്‍ പങ്കെടുത്തു. കുരിശിന്റെ വഴിയുടെ ആരംഭം മുതല്‍ പെയ്ത കനത്ത മഴയെ അവഗണിച്ചു കൊണ്ട് വിശ്വാസ തീക്ഷ്ണതയില്‍ ഇടവക ജനങ്ങള്‍ പൊന്നാങ്കയം കുരിശുപള്ളി വരെ കുരിശിന്റെ വഴിയില്‍ പങ്കെടുത്തു. പുല്ലൂരാംപാറ ഇടവക അസ്സിസ്റ്റന്റ് വികാരി ഫാ.അമല്‍ കൊച്ചുകൈപ്പയില്‍ കുരിശിന്റെ വഴിക്ക് നേത്യത്വം നല്‍കി. കുരിശു പള്ളിയില്‍ നടന്ന സമാപന പ്രാര്‍ഥനക്ക് ശേഷം ഡീക്കന്‍ വിന്‍സന്റ് വരകില്‍ ദുഖ:വെള്ളിയുടെ സന്ദേശം നല്‍കി.
