യേശുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ഓശാന ആചരണം നടത്തി. ഒലീവു ചില്ലകളേന്തി ജനം യേശു ക്രിസ്തുവിനെ കഴുതപ്പുറത്ത് ജറുസലേം ദേവാലയത്തിലേക്ക് ആനയിച്ചതിന്റെ ഓര്‍മ്മയായ ഓശാനത്തിരുനാള്‍ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടെയാ ണ് ആചരിച്ചത്. ഇന്നു രാവിലെ ഏഴരക്ക് പാരീഷ് ഹാളിന്റെ വശത്തുള്ള ഓപ്പണ്‍ സ്റ്റേജില്‍ വച്ച് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുകയും കുരുത്തോലകള്‍ വെഞ്ചരിച്ച് ഇടവകജനങ്ങള്‍ ക്ക് നല്‍കുകയും കുരുത്തോലകളുമായി ആഘോഷമായി ദേവാലയത്തിലേക്ക് പ്രവേശിക്കുകയും വി.കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു.
ഇന്ന് പുല്ലൂരാംപാറ ദേവാലയത്തില്‍ സാധാരണ ഞായറാഴ്ചകളിലെപ്പോലെ തന്നെ നാലു
കുര്‍ബാനകളാണുള്ളത്. രാവിലെ ആറുമണിക്കത്തെ കുര്‍ബാനയിലൊഴിച്ച് ബാക്കി
കുര്‍ബാനകളില്‍ കുരുത്തോല വിതരണമുണ്ട്.
മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍