![]() |
മൂന്നാം വാര്‍ഡിലെ കുരിശിന്റെ വഴിയില്‍ നിന്ന് |
വലിയ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി പുല്ലൂരാംപാറ ഇടവകയില്‍ വിവിധ വാര്‍ഡുകളില്‍ നോമ്പിലെ ദുഖ:വെള്ളിക്കു മുമ്പുള്ള അവസാന വെള്ളിയാഴ്ചയായ ഇന്നലെ കുരിശിന്റെ വഴി നടന്നു. ഓരോ വാര്‍ഡുകളിലും വീടുകള്‍ക്കു മുന്നില്‍ പതിനാലു സ്ഥലങ്ങള്‍ ക്രമീകരിച്ചാണ് കുരിശിന്റെ വഴി നടത്തിയത്. നിരവധി വിശ്വാസികള്‍ നോമ്പിന്റെ ചൈതന്യത്തില്‍ കുരിശിന്റെ വഴിയില്‍ പങ്കെടുക്കാനെത്തി. വൈകുന്നേരം അഞ്ചരക്ക് ആരംഭിച്ച കുരിശിന്റെ വഴി ആറരയോടെ പൂര്‍ത്തീകരിച്ചു.